My Blog List

Tuesday, December 28, 2010

ദ്രോണയും വന്ദേമാതരവും ബോക്സോഫീസ് ദുരന്തങ്ങള്‍

2010 മലയാളത്തിലെ ‘എം ആന്‍റ് എം’ കമ്പനിക്ക് നേട്ടത്തിന്‍റെയും തിരിച്ചടിയുടെയും വര്‍ഷമായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗുണവും ദോഷവും ഒരുപോലെ അനുഭവിക്കേണ്ടിവന്ന വര്‍ഷം. താരതമ്യപ്പെടുത്തുമ്പോള്‍ മോഹന്‍ലാലിനാണ് കൂടുതല്‍ ആഘാതമുണ്ടായത്. മമ്മൂട്ടി ചില നല്ല ചിത്രങ്ങളുമായി നില ഭദ്രമാക്കി. എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയചിത്രങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ അവയില്‍ മുന്‍‌നിരയില്‍ നില്‍ക്കുന്നത് മമ്മൂട്ടിയുടെയും ലാലിന്‍റെയും ചിത്രങ്ങളാണ്.

‘ദ്രോണ2010’ എന്ന ഷാജികൈലാസ് സിനിമയുടെ തകര്‍ച്ചയാണ് മമ്മൂട്ടിക്ക് കഴിഞ്ഞ വര്‍ഷം ഞെട്ടല്‍ സമ്മാനിച്ച അനുഭവം. ബോക്സോഫീസില്‍ തവിടുപൊടിയാകുകയായിരുന്നു ഈ സിനിമ. ഈ സിനിമയുടെ പരാജയത്തില്‍ മനം‌നൊന്ത് സംവിധായകന്‍ ഷാജി കൈലാസ് സിനിമാരംഗം ഉപേക്ഷിക്കാന്‍ പോലും മുതിര്‍ന്നു. മൂന്നരക്കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ദ്രോണ തിയേറ്ററുകളില്‍ നിന്ന് വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കിയില്ല. എന്തായാലും നിര്‍മ്മാതാവ് എം മണിക്കുണ്ടായ ഈ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ഒടുവില്‍ ഷാജിയും മമ്മൂട്ടിയും ചേര്‍ന്ന് ‘ആഗസ്റ്റ് 15’ എന്ന സിനിമ ഒരുക്കുകയാണിപ്പോള്‍.

മോഹന്‍ലാലിന്‍റെ ‘അലക്സാണ്ടര്‍ ദി ഗ്രേറ്റ്‍’ ആണ് കത്തിയമര്‍ന്ന മറ്റൊരു വന്‍ പ്രതീക്ഷ. റെയിന്‍‌മാന്‍ എന്ന ഹോളിവുഡ് സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ സിനിമ മുരളി നാഗവള്ളിയാണ് സംവിധാനം ചെയ്തത്. ബിഗ് ബജറ്റിലൊരുക്കിയ ഈ സിനിമയുടെ റിലീസിംഗ് തീയതികള്‍ പല തവണ മാറിപ്പോയതും സിനിമയെക്കുറിച്ച് ആദ്യം തന്നെ പ്രചരിച്ച മോശം അഭിപ്രായവും അലക്സാണ്ടറെ കനത്ത പരാജയത്തിലേക്ക് നയിച്ചു. തിരക്കഥയ്ക്ക് ബലമില്ലാത്തതും കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വമില്ലാത്തതും സിനിമയ്ക്ക് വിനയായി. ഒരു ഇടവേളയ്ക്ക് ശേഷം വി ബി കെ മേനോന്‍ നിര്‍മ്മിച്ച അലക്സാണ്ടര്‍ ദി ഗ്രേറ്റ് അദ്ദേഹത്തിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയത്.

14 കോടി രൂപയായിരുന്നു നിര്‍മ്മാതാവ് ഹെന്‍‌ട്രി ‘വന്ദേമാതരം’ എന്ന മലയാളം - തമിഴ് പ്രൊജക്ടിനു വേണ്ടി ചെലവഴിച്ചത്. റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം തിരിച്ച് പെട്ടിക്കുള്ളില്‍ കയറി. മാത്രമല്ല, മമ്മൂട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി ഹെന്‍‌ട്രി രംഗത്തെത്തുകയും ചെയ്തു. 10 ഷെഡ്യൂളുകളും 100 ദിവസത്തെ ഷൂട്ടിംഗുമൊക്കെയായി മാരത്തോണ്‍ ചിത്രീകരണമാണ് ഈ മമ്മൂട്ടി - അര്‍ജുന്‍ ചിത്രത്തിനുവേണ്ടി നടത്തിയത്. നവാഗതനായ ടി അരവിന്ദായിരുന്നു സംവിധായകന്‍. ഇത്രയും വലിയ തകര്‍ച്ച മമ്മൂട്ടിയുടെ കരിയറിലെ തന്നെ അപൂര്‍വം സംഭവമാണ്.

ബക്കറ്റ് ലിസ്റ്റ് എന്ന ഹോളിവുഡ് ക്ലാസിക്കിനെ കോപ്പിയടിച്ചുണ്ടാക്കിയ സൃഷ്ടിയായിരുന്നു സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്സ്. ഹാപ്പി ഹസ്ബന്‍ഡ്സിനു ശേഷം സജിയും കൃഷ്ണ പൂജപ്പുരയും ഒത്തുചേര്‍ന്ന ഈ സിനിമയെ പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. തിയേറ്ററുകളില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ജയറാം, കുഞ്ചാക്കോ, ജയസൂര്യ, മീരാ ജാസ്മിന്‍ ടീമിന്‍റെ ഈ കൂട്ടായ്മയ്ക്ക് സാധിച്ചില്ല. കമലഹാസന്‍റെ സാന്നിധ്യം പോലും ചിത്രത്തിന് രക്ഷയായില്ല. മൂന്നരക്കോടി ചെലവിട്ട ഈ സിനിമ പക്ഷേ, വീഡിയോ - ഓവര്‍ സീസ് റൈറ്റുകളും റീമേക്ക് അവകാശങ്ങളുമെല്ലാം കൂടി നിര്‍മ്മാതാവിന് വലിയ നഷ്ടമുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിന്‍റെ മൂന്ന് വമ്പന്‍ സിനിമകള്‍ - താന്തോന്നി, അന്‍‌വര്‍, ദി ത്രില്ലര്‍ - തകര്‍ന്നടിഞ്ഞ വര്‍ഷമായിരുന്നു 2010. വമ്പന്‍ ഇനിഷ്യല്‍ കളക്ഷനുശേഷം മൂക്കുകുത്തിയ ചിത്രങ്ങളായിരുന്നു ഇവ. അന്‍‌വര്‍ ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ഒരു പത്രം വായിക്കുന്നതുപോലെയുള്ള അനുഭവമായിരുന്നു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ എന്ന ചിത്രം. വന്‍ ബജറ്റില്‍ ഒരുക്കിയ ഈ സിനിമയ്ക്കും കോടികള്‍ നഷ്ടമുണ്ടായി. തിരക്കഥയെഴുതാന്‍ ടി എ ഷാഹിദ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തിയ സിനിമയായിരുന്നു നവാഗതനായ ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത താന്തോന്നി. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായകന്‍ എന്ന പദവിയിലേക്ക് കുതിക്കുകയായിരുന്ന പൃഥ്വിക്ക് ഈ സിനിമകളുടെ വീഴ്ച കനത്ത തിരിച്ചടിയായി.

റിലീസായി 25 ദിവസങ്ങള്‍ക്കുള്ളില്‍ വിതരണക്കാരന് 2.1 കോടി രൂപയുടെ ഷെയര്‍ ലഭിച്ച ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പ്രമാണി. പിന്നീട് അവിശ്വസനീയമാം‌വിധം പ്രമാണി തകര്‍ന്നടിഞ്ഞു. മമ്മൂട്ടിക്കുവേണ്ടി ഒരു കഥാപാത്രത്തെ തുന്നിയുണ്ടാക്കി എന്നതില്‍ കവിഞ്ഞ് മികച്ച കഥയുടെ അഭാവമായിരുന്നു പ്രമാണിക്ക് ദോഷമായത്. ഒരര്‍ത്ഥത്തില്‍ ഉണ്ണികൃഷ്ണന്‍റെ മുന്‍‌ഹിറ്റായ മാടമ്പിയുടെ റീമേക്ക് തന്നെയായിരുന്നു പ്രമാണി.

അമിതാഭ് ബച്ചന്‍ - മോഹന്‍ലാല്‍ - മേജര്‍ രവി ടീമിന്‍റെ കാണ്ഡഹാര്‍ തിയേറ്ററുകളില്‍ നിന്ന് തൂത്തെറിയപ്പെട്ട സിനിമയാണ്. മോശം തിരക്കഥയും അതിലും മോശമായ സംവിധാനവും ഈ സിനിമ കൊന്നുകളഞ്ഞു എന്നു പറയാതെ വയ്യ. നിര്‍മ്മാതാവായ മോഹന്‍ലാലിന് തിയേറ്ററുകളില്‍ നിന്ന് വലിയ വരുമാനം ലഭിച്ചില്ലെങ്കിലും ആശാവഹമായ നില ഈ സിനിമയ്ക്കുണ്ട്. 6.25 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. 6.5 കോടി രൂപ സാറ്റലൈറ്റ്, ഓഡിയോ, വീഡിയോ, ഓവര്‍സീസ് അവകാശങ്ങള്‍ വഴിയും തിയേറ്റര്‍ അഡ്വാന്‍സ് വഴിയും റിലീസിനു മുമ്പേ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ വലിയ ഒരു തിരിച്ചടിയുണ്ടാകാതെ മോഹന്‍ലാലിന്‍റെ പ്രണവം ആര്‍ട്സിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു എന്ന് പറയാം.

PRO


മൂന്നരക്കോടി രൂപയായിരുന്നു ഒരുനാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ചെലവ്. മികച്ച തുടക്കം ലഭിച്ച ഈ സിനിമ പിന്നീട് പരാജയമായി മാറി. ശ്രീനിവാസന്‍ രചിച്ച തിരക്കഥ തന്നെയായിരുന്നു സിനിമയുടെ കഥ കഴിച്ചത്. മോഹന്‍ലാലിന് ഈ സിനിമയില്‍ കാര്യമായൊന്നും ചെയ്യാനില്ലാതിരുന്നത് ലാല്‍ ഫാന്‍സിനെ നിരാശരാക്കി.

മമ്മൂട്ടി അതിഥിവേഷത്തിലെത്തിയ ബെസ്റ്റ് ഓഫ് ലക്കാണ് ഈ വര്‍ഷത്തെ വമ്പന്‍ ഫ്ലോപ്പുകളില്‍ ഒന്ന്. എന്തിനാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചതെന്നുപോലും സംശയം തോന്നിപ്പോകും. നാലാംകിട തിരക്കഥയും നിലവാരമില്ലാത്ത സംവിധാനവും. എം എ നിഷാദ് എന്ന സംവിധായകന്‍ മലയാള സിനിമയ്ക്ക് നല്‍കിയ ഏറ്റവും മോശം ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്.

ഒരിടത്തൊരു പോസ്റ്റുമാന്‍, എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായ്, ത്രീ ചാര്‍ സൌ ബീസ്, നല്ലവന്‍, ഏപ്രില്‍ ഫൂള്‍, വലിയങ്ങാടി, സീനിയര്‍ മാന്‍ഡ്രേക്ക്, ബ്ലാക്ക് സ്റ്റാലിയണ്‍ തുടങ്ങിയ സിനിമകളും കനത്ത പരാജയം രുചിച്ചു.

പോക്കിരിയുടെയും ശിക്കാറിന്‍റെയും വര്‍ഷം

2010അവസാനിക്കുകയാണ്. ഇനി റിലീസാകാനുള്ള പ്രധാന മലയാള ചിത്രങ്ങള്‍ മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂര്‍ണമെന്‍റ് എന്നിവ. ആ സിനിമകളുടെ വിധി അടുത്ത വര്‍ഷം ആദ്യമേ കൃത്യമായി നിര്‍വചിക്കാനാവൂ. അതൊഴിച്ച്, ഇതുവരെ ഈ വര്‍ഷം റിലീസായത് 88 മലയാള സിനിമകളാണ്. അവയില്‍ 20 സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് പണം സമ്പാദിച്ചുകൊടുത്തു.ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബിഗ്സ്റ്റാര്‍ പൃഥ്വിരാജും ഒന്നിച്ച പോക്കിരിരാജയാണ്. 80 കേന്ദ്രങ്ങളില്‍ റിലീസായ പോക്കിരിരാജ 10 കേന്ദ്രങ്ങളില്‍ 70 ദിവസം തികച്ചപ്പോള്‍ രണ്ടിടത്ത് 100 ദിവസം ഓടി. 20 കോടിയിലധികം രൂപയാണ് തിയേറ്ററുകളില്‍ നിന്ന് ഈ സിനിമ വാരിക്കൂട്ടിയത്. മമ്മൂട്ടിയുടെ ഡാന്‍സും മുറി ഇംഗ്ലീഷും പൃഥ്വിരാജിന്‍റെ ആക്ഷനുമായിരുന്നു പോക്കിരിരാജയുടെ ഹൈലൈറ്റ്. നവാഗതനായ വൈശാഖ് ഈ സിനിമയിലൂടെ ഹിറ്റ്മേക്കര്‍മാരുടെ നിരയില്‍ ഇടം‌പിടിച്ചു.നാലരക്കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ശിക്കാറാണ് ഈ വര്‍ഷത്തെ മറ്റൊരു ബോക്സോഫീസ് രാജാവ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ താരമൂല്യത്തിന്‍റെ പ്രഭയില്‍ രണ്ടാഴ്ചകൊണ്ട് എട്ടുകോടി രൂപയാണ് ഈ സിനിമയ്ക്ക് ഗ്രോസ് വന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ശിക്കാര്‍ നേടിയത് 1.29 കോടി രൂപയാണ്. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറിന് പക്ഷേ ആദ്യത്തെ 25 ദിവസങ്ങള്‍ക്ക് ശേഷം കളക്ഷനില്‍ വന്‍ ഇടിവ് സംഭവിച്ചു.പാപ്പി അപ്പച്ചാ എന്ന മെഗാഹിറ്റിലൂടെ ജനപ്രിയനായകന്‍ ദിലീപ് തിരിച്ചുവരവ് നടത്തിയ വര്‍ഷമാണ് 2010. അപ്രതീക്ഷിത വിജയമാണ് ഈ സിനിമ നേടിയത്. മൂന്നരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പാപ്പി 11 കോടി രൂപയാണ് ഗ്രോസ് നേടിയത്. കാവ്യാമാധവനും ഈ വിജയം ആശ്വാസം നല്‍കി. നവാഗതനായ മമാസാണ് ഈ സിനിമ സംവിധാനം ചെയ്തത്.ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍‌സമ്മ എന്ന ആണ്‍കുട്ടി’ ഈ വര്‍ഷത്തെ കറുത്തകുതിരയായി. ആന്‍ അഗസ്റ്റിന്‍ നായികയായ ഈ സിനിമ അത്ഭുതപ്പെടുത്തുന്ന വിജയമാണ് കൈവരിച്ചത്. കുഞ്ചാക്കോബോബനും ഇന്ദ്രജിത്തിനും ഈ സിനിമയുടെ വിജയം പുതുജീവന്‍ നല്‍കി. വെറും ഒന്നരക്കോടി രൂപ മുതല്‍മുടക്കിയ എല്‍‌സമ്മ എട്ടുകോടിയോളം രൂപ തിയേറ്ററുകളില്‍ നിന്നുമാത്രം സമ്പാദിച്ചു. ലാല്‍ജോസ് ടച്ച് തന്നെയായിരുന്നു ഈ സിനിമയുടെ പ്രത്യേകത.ജീത്തുജോസഫ് സംവിധാനം ചെയ്ത ‘മമ്മി ആന്‍റ് മി’യും സര്‍പ്രൈസ് ഹിറ്റായിരുന്നു. ഉര്‍വശിയും അര്‍ച്ചന കവിയും തകര്‍ത്തഭിനയിച്ച ഈ സിനിമ വിതരണം ചെയ്തത് മോഹന്‍ലാലാണ്. കുഞ്ചാക്കോബോബന്‍, മുകേഷ് എന്നിവര്‍ക്കും സിനിമയുടെ വിജയം ഗുണം ചെയ്തു. മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലുണ്ടായിരുന്നു. ഒന്നരക്കോടി ബജറ്റുള്ള ഈ സിനിമയും 7.5 കോടി രൂപ കളക്ഷന്‍ നേടി.

എന്നാല്‍ 2010ന്‍റെ സിനിമ ഏതാണെന്നു ചോദിച്ചാല്‍ അത് പ്രാഞ്ചിയേട്ടനല്ലാതെ മറ്റൊന്നുമല്ല. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്. 1.9 കോടി രൂപ ബജറ്റില്‍ രഞ്ജിത് തന്നെ നിര്‍മ്മിച്ച ഈ സിനിമ 80 ദിവസം കൊണ്ട് ആറുകോടിയിലേറെ കളക്ഷന്‍ നേടി. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും പ്രാഞ്ചിയേട്ടന്‍ 100 ദിവസങ്ങള്‍ പിന്നിടുകയാണ്. മലയാള സിനിമയ്ക്ക് പുതിയൊരു കാലഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ സിനിമ.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന സിനിമ. ഒട്ടേറെ പുതുമുഖങ്ങളും പുതുമകളുമയി വന്ന ഈ ചിത്രം നിര്‍മ്മിച്ചത് ദിലീപാണ്. വന്‍ വിജയം കരസ്ഥമാക്കിയ ഈ സിനിമ മലയാള സിനിമയ്ക്ക് വിനീത് എന്ന മികച്ച സംവിധായകനെയും സമ്മാനിച്ചു. രണ്ടുകോടി രൂപ മുടക്കി നിര്‍മ്മിച്ച മലര്‍വാടി അഞ്ചുകോടിയോളം രൂപ കളക്ഷന്‍ നേടിജനുവരിയില്‍ റിലീസായ ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന സിനിമ മെഗാവിജയം നേടി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ ചെലവ് മൂന്നരക്കോടി രൂപയാണ്. 12 കോടി രൂപയിലധികം കളക്ഷന്‍ നേടിയ ഈ സിനിമ വീണ്ടും സ്ലാപ്സ്റ്റിക് കോമഡിയുടെ ജനപ്രീതി തെളിയിച്ചു. ജയറാമിനും ജയസൂര്യയ്ക്കും സുരാജ് വെഞ്ഞാറമ്മൂടിനും ഈ സിനിമ ഗുണമായി. എന്നാല്‍ സജിയുടെ അടുത്ത സിനിമ ‘ഫോര്‍ ഫ്രണ്ട്സ്’ ബോക്സോഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.ലാല്‍ സംവിധാനം ചെയ്ത ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ വമ്പന്‍ വിജയം നേടി ഹരിഹര്‍നഗറിന്‍റെ പാരമ്പര്യം കാത്തു. നാല്‍‌വര്‍ സംഘത്തിന്‍റെ തമാശകളും ഹൊററുമായിരുന്നു ഗോസ്റ്റ് ഹൌസിന്‍റെ പ്രത്യേകത. നെടുമുടി വേണുവിന്‍റെയും രാധികയുടെയും തകര്‍പ്പന്‍ കഥാപാത്രങ്ങളായിരുന്നു ഈ സിനിമയുടെ ജീവന്‍. ഹരിഹര്‍ നഗര്‍ സീരീസിലെ ആദ്യ രണ്ടു സിനിമകളുടെ വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും ഗോസ്റ്റ് ഹൌസും ബോക്സോഫീസില്‍ കോടികളുടെ കിലുക്കമുണര്‍ത്തിയ ചിത്രമാണ്.ഡോ. എസ് ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത സഹസ്രം ഗംഭീരവിജയമാണ് സ്വന്തമാക്കിയത്. സുരേഷ്ഗോപിയുടെ മികച്ച പ്രകടനവും മനോഹരമായ തിരക്കഥയുമായിരുന്നു ഈ സിനിമയുടെ വിജയം. ആദ്യ ദിവസം 98 ലക്ഷം രൂപ കളക്ഷന്‍ നേടിയ ഈ സിനിമ രണ്ടാഴ്ച കൊണ്ട് അഞ്ചുകോടി രൂപയാണ് വാരിക്കൂട്ടിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മുതല്‍മുടക്ക് തിരിച്ചുപിടിച്ച് ജൈത്രയാത്ര തുടരുകയാണ് സഹസ്രം.മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. കേരളമെങ്ങും ‘മികച്ച സിനിമ’യെന്ന ഒരേ അഭിപ്രായമാണ് ബെസ്റ്റ് ആക്ടര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഗംഭീര ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ഈ സിനിമ മൌത്ത് പബ്ലിസിറ്റിയിലൂടെ വന്‍ ഹിറ്റായി മാറുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന യുവ സംവിധായകന്‍ പ്രതീക്ഷയുണര്‍ത്തുന്നുകാര്യസ്ഥന്‍, ജനകന്‍, ബോഡി ഗാര്‍ഡ്, കഥ തുടരുന്നു, അപൂര്‍വരാഗം, കോക്ടെയില്‍, സ്വന്തം ഭാര്യ സിന്ദാബാദ്, സകുടുംബം ശ്യാമള, ആഗതന്‍ എന്നിവയും ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചു. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് സിനിമ കാണ്ഡഹാര്‍ പ്രദര്‍ശനം തുടരുകയാണ്. ഈ സിനിമ പരാജയത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Wednesday, October 27, 2010

Thursday, October 14, 2010

DISPOSABLE EMAILS


ഡിസ്‌പോസിബിള്‍ ഇമെയിലിന്റെ കാലം

http://images.mathrubhumi.com/images/2010/Oct/13/03089_219262.jpg


ഡിസ്‌പോസിബിള്‍ യുഗത്തിലാണല്ലോ ഇത്. ഡിസ്‌പോസിബിള്‍ സിറിഞ്ച്, പാത്രങ്ങള്‍ മുതല്‍ ഷര്‍ട്ടും മാത്രമല്ല എന്തും ഡിസ്‌പോസിബിള്‍ ആയി ഉപയോഗിക്കുന്ന കാലമാണിത്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് ഡിസ്‌പോസിബിള്‍ ഇമെയിലും ആയിക്കൂടാ അല്ലേ.

ഈമെയിലിന്റെ കാര്യത്തില്‍ ഈ ആശയം ആവശ്യമോ എന്ന് ചോദിക്കുന്നവരുണ്ടാകാം. വേണ്ടിവരും എന്നുതന്നെയാണ് ചിലര്‍ പറയുന്നത്. കാരണം യഥാര്‍ത്ഥ ഇമെയില്‍ അഡ്രസ് വെളിപ്പെടുത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവും. പലവിധ സ്വകാര്യതകള്‍ കൊണ്ടും വൈറസ് തുടങ്ങിയവയുടെ ഭീഷണികൊണ്ടുമാവാം ഇത്. അത്തരം അവസരത്തില്‍ താത്ക്കാലികമായി ഉപയോഗിക്കാവുന്ന ഒരു ഇമെയില്‍ വിലാസം സഹായകമായേക്കും.
 

ഇത്തരക്കാര്‍ക്ക് താത്കാലിക ഇമെയില്‍ അഡ്രസ്സുകള്‍ നല്‍കുന്ന ഒട്ടേറെ വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. താത്ക്കാലി മെയില്‍ അഡ്രസ്സുകള്‍ വളരെ പെട്ടെന്ന് നിര്‍മ്മിക്കാം. ഒരുതരത്തിലുള്ള രജിസ്‌ട്രേഷനും ആവശ്യമില്ലാത്ത ഇത്തരം ഡിസ്‌പോസിബിള്‍ മെയിലുകളില്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ ആയുസ്സുള്ളവയുണ്ട്.

ഉദാഹരണത്തിന്
 http://www.mailinator.com എന്ന സൈറ്റില്‍ പോവുക. അവിടെ ആദ്യം തന്നെ Chek your inbox എന്ന ബോക്‌സ് കാണാം. അവിടെ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇമെയില്‍ അഡ്രസ് നല്‍കുക. പിന്നെ 'Go' ബട്ടന്‍ ക്ലിക്കു ചെയ്താല്‍ നേരെ ഇന്‍ബോക്‌സിലേക്ക് എത്തിച്ചേരാം. 

നിങ്ങള്‍ കൊടുത്ത ഇമെയില്‍ പേരും കൂടാതെ @mailinator.com ഉം ചേര്‍ത്തുള്ള വിലാസമായിരിക്കും കിട്ടുക. ഉദാ: flower@mailinator.com. തുടര്‍ന്ന് ഈ അഡ്രസ് ആര്‍ക്കുവേണമെങ്കിലും പറഞ്ഞുകൊടുക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്കു തന്നെ മറ്റൊരു ഇമെയിലില്‍ കയറി ഈ അഡ്രസിലേക്ക് മെസ്സേജ് അയക്കാം. ഉടന്‍ തന്നെ ഇതിന്റെ ഇന്‍ബോക്‌സില്‍ മെയില്‍ കാണാം. വായിച്ചുനോക്കുകയും വേണമെങ്കില്‍ ഫോര്‍വേര്‍ഡ് ചെയ്യുകയും ചെയ്യാം. എന്നാല്‍ ഈ അഡ്രസ്സില്‍ നിന്ന് റിപ്ലേ ചെയ്യാനും അറ്റാച്ച്‌മെന്റ് കാണാനും ഒന്നും പറ്റില്ല.

എന്നാല്‍
 http://www.guerrillamail.com/ എന്ന സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് മറുപടി അയക്കാനും സാധിക്കും. ഈ വെബ്‌സൈറ്റിലെ 'Get temporary email' ബോക്‌സില്‍ അഡ്രസ് നല്‍കുക. മറ്റാരും ഉപയോഗിക്കാത്ത അഡ്രസ് ആണെങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് അത് അനുവദിച്ചു കിട്ടും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വിലാസം മാറ്റിനല്‍കുകയോ കമ്പ്യൂട്ടര്‍ തന്നെ നല്‍കുന്ന വിലാസം ഉപയോഗിക്കുകയോ ആകാം. ഇവിടെ ഇമെയില്‍ അഡ്രസ്സിന് വെറും ഒരു മണിക്കൂര്‍ മാത്രമേ ആയുസ്സുള്ളൂ. അധികം സമയം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മണിക്കൂര്‍ കൂട്ടി ആയുസ്സ് നീട്ടിവാങ്ങാനുള്ള സൗകര്യവും ഉണ്ട് .

ആവശ്യം കഴിഞ്ഞാല്‍ മെസ്സേജ് Delete ചെയ്യാനും, ഇനി അഡ്രസേ വേണ്ട എന്നുതോന്നിയാല്‍ Forget it എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ അഡ്രസേ ഇല്ലാതാവുകയും ചെയ്യും. ഈ അഡ്രസിന്റെ പ്രധാന പ്രശ്‌നം, പാസ്‌വേര്‍ഡ് ഇല്ലാത്ത അഡ്രസ് ആകയാല്‍ ആര്‍ക്കുവേണമെങ്കിലും അഡ്രസ് അറിയാമെങ്കില്‍ കയറി നോക്കാം വായിക്കാം എന്നതാണ്.
 

ഇത്തരം മെയില്‍ അഡ്രസ്സുകള്‍ക്കെല്ലാം കുറഞ്ഞ സമയമേ ആയുസ്സുള്ളൂ.. അതായത് ഉപയോഗിച്ചു കളയുക. ശരിക്കും ഡിസ്‌പോസിബിള്‍.
 http://10minutemail.com, Dodgeit,MyTrashmail, Jetable, MintEmail തുടങ്ങിയ ഒട്ടനവധി സൈറ്റുകള്‍ ഇത്തരം സൗകര്യം നല്‍കുന്നു. 

Tuesday, September 28, 2010

Objectives of European Union

കുരിശിനെതിരെ വാളോങ്ങുന്നവര്‍

യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത്‌ ബല്‍ജിയത്തിലെ ബ്രസല്‍സ്‌ നഗരത്തിലാണ്‌. ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ അസാധാരണമായൊരു പ്രതിമ കാണാം: മൃഗത്തിന്റെ പുറത്ത്‌ സവാരി ചെയ്യുന്ന ഒരു സ്‌ത്രീയുടെ പ്രതിമ. യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക പ്രതീകമാണ്‌ ഈ പ്രതിമ. ഏറ്റവും അധികം അംഗങ്ങള്‍ കത്തോലിക്കാ രാഷ്‌ട്രങ്ങളാണെങ്കിലും, യൂറോപ്യന്‍ യൂണിയന്‍ പൈശാചിക സ്വാധീനത്തിലാണെന്നു തോന്നും ഈ പ്രതിമ കണ്ടാല്‍. 
മൃഗത്തിന്റെ പുറത്ത്‌ സവാരി ചെയ്യുന്ന സ്‌ത്രീ `യൂറോപ' എന്ന ദേവതയാണ്‌. മൃഗമാകട്ടെ, കാളയു ടെ രൂപത്തില്‍ വേഷം മാറി വന്ന സീയൂസ്‌ ദേവനും. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ്‌: അതിസുന്ദരിയായ യൂറോപ കടല്‍ത്തീരത്ത്‌ തോഴിമാരോടൊപ്പം വിനോദത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. യൂറോപയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോയ സീയൂസ്‌ ദേവന്‍, ഭംഗിയുള്ള ഒരു കാളയുടെ രൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെടുന്നു. സുന്ദരനായ കാളയെ കണ്ടപ്പോള്‍ അതിന്റെ പുറത്തുകയറി സവാരി ചെയ്യാന്‍ യൂറോപയ്‌ക്ക്‌ മോഹം. ഉടന്‍ കാളയുടെ പുറത്ത്‌ ചാടിക്കയറി. കാളയാകട്ടെ, ഒരൊറ്റ കുതിപ്പിന്‌ യൂറോപയെയുംകൊണ്ട്‌ കടലിലേക്ക്‌ പാഞ്ഞു. കടലിലെത്തിയപ്പോഴാണ്‌ അപകടം മനസിലായത്‌ സര്‍വ ദേവന്മാരും കടലിലുണ്ട്‌. കടലില്‍വച്ച്‌ സീയൂസ്‌ യൂറോപയെ മാനഭംഗപ്പെടുത്തി. തുടര്‍ന്ന്‌ യൂറോപയെയും കൊണ്ട്‌ ദേവന്‍ ക്രീറ്റ്‌ ദ്വീപിലേക്ക്‌ പറന്നു. അവിടെ യൂറോപയെ ദേവതയായി പ്രതിഷ്‌ഠിക്കുന്നു. യൂറോപ എന്ന ദേവതയുടെ പേരി ല്‍നിന്നാണ്‌ യൂറോപ്യന്‍ ഭൂഖണ്‌ഡത്തിന്‌ ആ പേര്‍ ലഭിച്ചതെന്ന്‌ യൂറോപ്പിലെ ഉദ്യോഗവൃന്ദം വിശ്വസിക്കുന്നു.

ഔദ്യോഗികചിഹ്നംയൂറോപ്യന്‍ യൂണിയന്റെ രൂപീകരണത്തില്‍ നിര്‍ ണായക പങ്കു വഹിച്ച ഈ ഉദ്യോഗസ്ഥരാണ്‌ കാളപ്പുറത്ത്‌ സവാരി ചെയ്യുന്ന സ്‌ത്രീയുടെ രൂപം യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുത്തത്‌. സിയൂസിനെയും യൂറോപയെയും ആ രാധിക്കുന്ന അവര്‍ എന്നെങ്കിലും തങ്ങളുടെ യജമാനന്‍ വന്ന്‌ അവന്റെ രാജ്യം സ്ഥാപിക്കുമെന്ന്‌ വിശ്വസിക്കുന്നു. വൈരുദ്ധ്യമെന്ന്‌ പറയട്ടെ, അതിന്‌ തെളിവായി അവര്‍ വിശ്വസിക്കുന്നത്‌ ബൈബിളിലെ വെളിപാട്‌ പുസ്‌തകമാണ്‌. വെളിപാടിലെ പതിനേഴാം അധ്യായത്തില്‍ മൃഗത്തിന്റെ പുറത്ത്‌ സവാരി ചെയ്യുന്ന സ്‌ത്രീയെക്കുറിച്ച്‌ വ്യക്തമായി പറയുന്നുണ്ട്‌. യജമാനന്‍ വരുന്നതിനുമുമ്പുതന്നെ ഏകലോകക്കാര്‍ സ്വന്തം സാമ്രാജ്യം സ്ഥാപിക്കാനുള്ള വെമ്പലിലാണ്‌. ക്രൈസ്‌തവ മതവിരുദ്ധരും തീവ്രവാദികളും അരാജകത്വവാദികളും കടുത്ത സോഷ്യലിസ്റ്റുകളും ഉള്‍പ്പെടുന്ന സംഘത്തിന്റെ നിയന്ത്രണം സാത്താന്‍ സേവക്കാര്‍ക്കും ഫ്രീ മേസന്മാര്‍ക്കുമാണെന്ന്‌ പറയപ്പെടുന്നു. പുതിയ ലോകം കെട്ടിപ്പടുക്കുമെന്ന വ്യാജവാഗ്‌ദാനം ചെയ്യുന്നതുകൊണ്ട്‌ ഇവര്‍ ഏകലോകക്കാര്‍ അല്ലെങ്കില്‍ നവലോകവാദികള്‍ എന്ന്‌ വിളിക്കുന്നത്‌. ഒരിക്കലും പൊതുജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത ഇവരാണ്‌ യൂറോപ്യന്‍ യൂണിയന്റെ യഥാര്‍ത്ഥ ഭരണകര്‍ത്താക്കള്‍. യൂറോപ്പിന്റെ പുരോഗതിക്കും സുരക്ഷിതത്വത്തിനും വേണ്ടിയാണ്‌ യൂണിയന്‍ സ്ഥാപിക്കപ്പെട്ടത്‌. പക്ഷേ, അതില്‍ അംഗങ്ങളായ മുപ്പതോളം രാജ്യങ്ങളുടെ പരമാധികാരവും സ്വതന്ത്ര കറന്‍സിയും വ്യക്തിത്വവും എന്തിന്‌, അതിര്‍ത്തികള്‍ പോലും നഷ്‌ടപ്പെട്ടു. ഏകലോകക്കാരുടെ കൈയിലാണ്‌ ഈ രാജ്യങ്ങളുടെ പരമാധികാരം. ഏകലോകക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഈ രാജ്യങ്ങളുടെ ആത്മീയസ്വാതന്ത്ര്യം പോലും നഷ്‌ടപ്പെടുത്തിയിരിക്കുന്നു.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായത്‌ ഇറ്റലിയിലെ കത്തോലിക്കാ സഭയാണ്‌. റോമിലെ ഒരു സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന ഒരു കുരിശ്‌ നീക്കം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌, ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു. കഴിഞ്ഞവര്‍ഷം ഒടുവിലാണ്‌ സംഭവം. കോടതി കുരിശ്‌ മാറ്റണമെന്ന്‌ വിധിക്കുക മാത്രമല്ല, സ്‌കൂളിന്‌ 5000 യൂറോ പിഴ വിധിക്കുകയും ചെയ്‌തു. പതിനായിരക്കണക്കിന്‌ രക്തസാക്ഷികളുടെ ചോര വീണ്‌ കുതിര്‍ന്ന മണ്ണില്‍ പടുത്തുയര്‍ത്തിയ, കത്തോലിക്കാ സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന, മിക്കവാറും കത്തോലിക്കര്‍ മാത്രം നിവസിക്കുന്ന ഇറ്റലിയില്‍ ഒരു കുരിശ്‌ സ്ഥാപിച്ചതിന്‌ കിട്ടിയ ശിക്ഷ! ഇറ്റലിയില്‍ പരസ്യമായി കുരിശ്‌ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവകാശത്തിനായി ക ത്തോലിക്കര്‍ കടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണിപ്പോള്‍.

കുരിശിനെതിരെഇതിന്‌ അനുബന്ധമായി മറ്റൊരു സംഭവം കൂടി വിവരിക്കാം. കുറെനാള്‍ മുമ്പ്‌ യൂറോപ്പില്‍ ചെന്നപ്പോള്‍ ഒരു മലയാളി വൈദികന്‍ ഈ ലേഖകനോട്‌ പറഞ്ഞ സംഭവമാണ്‌. കന്യാസ്‌ത്രീകള്‍ നടത്തുന്ന ഒരു ആശുപത്രിയില്‍ ഒരു തുര്‍ക്കിക്കാരന്‍ ചികിത്സയ്‌ക്ക്‌ എത്തി. പാതിരാത്രി ആയപ്പോള്‍ അയാള്‍ അലറി വിളിക്കാന്‍ തുടങ്ങി. പാവം സിസ്റ്റേഴ്‌സ്‌ ഓടിയെത്തി. അയാള്‍ക്ക്‌ പറയത്തക്ക രോഗമൊന്നുമില്ല. പക്ഷേ അലര്‍ച്ച നിര്‍ത്തുന്നില്ല. ഭയചകിതരായ കന്യാസ്‌ത്രീകള്‍ പോലിസിനെ വിളിച്ചു. പോലിസെത്തിയപ്പോള്‍ തുര്‍ക്കിക്കാരന്‍ ചുവരിലേക്ക്‌ കൈചൂണ്ടി പറഞ്ഞു: അവിടെ ഒരാള്‍ തൂങ്ങിക്കിടക്കുന്നു. ഉടന്‍ എടുത്തുമാറ്റണം. ചുമരില്‍ ഒരു ക്രൂശിതരൂപം ഉണ്ടായിരുന്നു. മനുഷ്യാവകാശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്ന യൂറോപ്പില്‍ കന്യാസ്‌ത്രീകള്‍ക്ക്‌ മറ്റൊരു വഴിയില്ലായിരുന്നു. അവര്‍ ചുമരില്‍നിന്ന്‌ ക്രൂശിതരൂപം എടുത്തുമാറ്റാന്‍ നിര്‍ബന്ധിതരായി.

തുര്‍ക്കിഏകലോകക്കാര്‍ അവരുടെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്‌ ഇപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നത്‌ തുര്‍ക്കിയെയാണ്‌. തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിപ്പിക്കണം എന്നതാണ്‌ അവരുടെ ആവശ്യം. മധ്യശതകങ്ങളില്‍ കൊടുംക്രൂരമായ ആക്രമണങ്ങളിലൂടെ യൂറോപ്പിലെങ്ങും രക്തപ്പുഴകള്‍ ഒഴുക്കിയ ഇരുണ്ട യുഗത്തിന്‌ കാരണക്കാരായ തുര്‍ക്കിയുടെ താല്‌പര്യമാണ്‌ അവര്‍ക്ക്‌ പ്രധാനം. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ തങ്ങളുടെ പൗരന്മാരായിരുന്ന 16 ലക്ഷം അര്‍മീനിയക്കാരെയാണ്‌ തുര്‍ക്കികള്‍ കശാപ്പു ചെയ്‌തത്‌. യൂറോപ്പിനെ കീഴടക്കുക എന്നത്‌ തുര്‍ക്കിയുടെ നടക്കാതെ പോയ സ്വപ്‌നമാണ്‌. പക്ഷേ ഒരു തുള്ളിച്ചോര ചിന്താതെ ഒരു താലത്തില്‍ വച്ച്‌ യൂറോപ്പിനെ തുര്‍ക്കിക്ക്‌ നല്‍കാനാണ്‌ ഏകലോകക്കാര്‍ ശ്രമിക്കുന്നത്‌. വലിയ ജനസംഖ്യയും വലിയ വിസ്‌തൃതിയുമുള്ള തുര്‍ക്കി യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതോടെ, തുര്‍ക്കിയായിരിക്കും യൂറോപ്പിന്റെ ഭാവി നിര്‍ണ്ണക്കുക. ക്രിസ്‌തു- കത്തോലിക്കാ വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഏകലോകക്കാര്‍ക്ക്‌ തുര്‍ക്കിയുടെ എല്ലാ സഹായവും ലഭിക്കുമത്രേ. അങ്ങനെ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ മുഖമുദ്രയായ ക്രൈസ്‌തവ സംസ്‌കാരം യൂറോപ്പില്‍നിന്ന്‌ തു ടച്ചുമാറ്റാന്‍ കഴിയുമെന്ന്‌ ഏകലോകക്കാര്‍ സ്വപ്‌നം കാണുന്നു.

വെളിപാടു പുസ്‌തകത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ള, മൃഗത്തിന്റെ പുറത്ത്‌ സവാരി ചെയ്യുന്ന സ്‌ ത്രീയുടെ പ്രതിമ സ്ഥാപിക്കാന്‍ വ്യഗ്രത കൂട്ടുന്ന ഏകലോകക്കാര്‍, എല്ലാ ക്രൈസ്‌തവ രൂപങ്ങളും ചി ഹ്നങ്ങളും നിരോധിച്ചുകൊണ്ടിരിക്കുകയാണ്‌. കുരിശിനെയാണ്‌ അവര്‍ ഏറ്റവുമധികം നോട്ടമിട്ടിരിക്കുന്നത്‌. വിവിധ ക്രൈസ്‌തവ സ്ഥാപനങ്ങളിലെ കുരിശ്‌ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതോടൊപ്പം, കഴുത്തില്‍ കുരിശ്‌ ധരിക്കുന്നതും അവര്‍ നിരോധിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയടക്കമുള്ള പാശ്ചാത്യനാടുകളില്‍, കഴുത്തില്‍ ജപമാലയോ കുരിശോ ധരിച്ച്‌ ഓ ഫിസില്‍ ചെന്നാല്‍ ഡിസ്‌മിസലോ സസ്‌പെന്‍ ഷനോ സ്ഥലം മാറ്റമോ പ്രതീക്ഷിക്കാം. സ്‌കൂള്‍ കുട്ടികളെപ്പോലും അവര്‍ വെറുതെ വിടാറില്ല. പൊതുസ്ഥലത്ത്‌ ക്രിസ്‌മസ്‌ പുല്‍ക്കൂട്‌ സ്ഥാപിച്ചാല്‍ ശിക്ഷ ലഭിക്കാം. ഔദ്യോഗികമായി എവിടെയെങ്കിലും പുല്‍ക്കൂട്‌ നിര്‍മ്മിച്ചാല്‍ അതില്‍ മറ്റു മതങ്ങളുടെ ചിഹ്നങ്ങളും വയ്‌ക്കണമെന്ന്‌ നിര്‍ബന്ധമാണ്‌. ചില നഗരസഭകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും `ക്രിസ്‌മ സ്‌' എന്ന വാക്കുപോലും ഔദ്യോഗിക രേഖകളി ല്‍നിന്ന്‌ എടുത്തുകളഞ്ഞുവത്ര. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളും അടയാളങ്ങളും രൂപഭാവങ്ങളും പേരുംമാറ്റി ഉപയോഗിച്ചു തുടങ്ങി. എ.ഡി, ബി.സി എന്നിവയ്‌ക്ക്‌ പുതിയ നിര്‍വചനം അവര്‍ നല്‍കിക്കഴിഞ്ഞു. ലോകമെങ്ങുമുള്ള ജനങ്ങള്‍ തിയതി എഴുതുമ്പോള്‍ അത്‌ യേശുവിന്റെ ജനനത്തിയതി അനുസ്‌മരിച്ചുകൊണ്ടാണ്‌ എഴുതുന്നതെന്ന്‌ ഏകലോകക്കാര്‍ക്ക്‌ സഹിക്കാനാകുന്നില്ല. പു തിയ ഡിക്‌ഷനറികളില്‍നിന്ന്‌ ക്രൈസ്‌തവ വിശ്വാസവും സംസ്‌കാരവുമായി ബന്ധപ്പെട്ട പല വാക്കുകളും അപ്രത്യക്ഷമായിക്കഴിഞ്ഞു.

നിരീശ്വരവാദികള്‍, മറ്റു മതഭ്രാന്തന്മാര്‍, തീവ്രവാദികള്‍, സാത്താന്‍സേവകര്‍ തുടങ്ങിയവരെല്ലാം ഒറ്റയ്‌ ക്കും കൂട്ടായും സഭയ്‌ക്കെതിരെ ബഹുമുഖ ആക്രമണമാണിപ്പോള്‍ നടത്തുന്നത്‌. മുഖ്യധാരാ മാധ്യമങ്ങളെല്ലാം അവരോടൊപ്പമാണ്‌. ഏതോ ചില വൈദികര്‍ നടത്തി എന്ന്‌ കരുതപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ മാര്‍പാപ്പയെ വിചാരണ ചെയ്യണമെന്ന്‌ അടുത്തകാലത്ത്‌ `ടൈം' വാരിക ആവശ്യപ്പെടുകയുണ്ടായി. സഭയ്‌ക്കെതിരെയുള്ള പടനീക്കങ്ങളില്‍, സഭയെ സംരക്ഷിക്കുന്നതിന്‌ സഭയുടെ ഭാഗത്തുനിന്നും അല്‌മായരുടെ ഭാഗത്തുനിന്നും വളരെ ബലഹീനമായ ശ്രമങ്ങള്‍ മാത്രമാണ്‌ ഉണ്ടായിട്ടുള്ളത്‌. സഭയുടെ ശത്രുക്കള്‍ നടത്തുന്ന ആരോപണങ്ങ ള്‍ മുഴുവന്‍ അപ്പാടെ വിശ്വസിച്ച്‌ പലരും സഭ വിട്ടുപോകുന്ന ദയനീയ കാഴ്‌ചയും പാശ്ചാത്യനാടുകളില്‍ നടക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലെ പല നഗരങ്ങളും അനധികൃതമായി കുടിയേറിയ അന്യമതസ്ഥരുടെ സ്വാധീനത്തിലായിക്കഴിഞ്ഞു.
തളര്‍ന്നുപോയ യൂറോപ്യന്‍ സഭയ്‌ക്ക്‌ പ്രാര്‍ത്ഥനയിലൂടെ ശക്തി പകരാന്‍ നാം ബാധ്യസ്ഥരാണ്‌.

Sunday, June 27, 2010

വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഇലക്‌ട്രോണിക് കാര്‍ഡ്

വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഇലക്‌ട്രോണിക് കാര്‍ഡ്



റിയാദ്: എമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം നടപ്പാക്കുന്ന ഇ-ഗേറ്റ് സംവിധാനത്തിന് തുടക്കമായതായി സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പുറത്ത് നിന്ന് വരുന്നവര്‍ക്കും വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥന്‍മാരുടെ പരിശോധനയില്ലാതെ പ്രത്യേക ഇലക്‌ട്രോണിക് കാര്‍ഡ് ഉപയോഗപ്പെടുത്തി നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ കൈവരുന്നത്. പ്രഥമ ഘട്ടത്തില്‍ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലും ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിലുമാണ് സേവനം നടപ്പക്കുന്നത്. പുതിയ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വിമാന യാത്രക്ക് മുമ്പും ശേഷവും എമിഗ്രേഷന്‍ ഓഫീസര്‍മാരുടെ പരിശോധനക്കായി ഇനി ദീര്‍ഘനേരം വിമാനത്താവളങ്ങളില്‍ കാത്ത് നില്‍ക്കേണ്ടി വരില്ല. യാത്രക്കാര്‍ക്ക് ഏറെ സമയലാഭവും സൗകര്യവുമുള്ള സേവനത്തിന് പ്രത്യേക ഫീസ് ഈടാക്കും.



സേവനം ഉപയോഗപ്പെടുത്തേണ്ടവര്‍ ആദ്യ തവണ വിമാനത്താവളത്തില്‍ സജ്ജീകരിച്ച രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നേരിട്ട് ഹാജരാകണം. ഇവിടെ തിരിച്ചറിയില്‍ രേഖയും വിരലടയാളം, നേത്രസ്‌കാനിംഗ് തുടങ്ങിയ മറ്റ് അവശ്യ വിവരങ്ങളും നല്‍കുന്നതോടെ ഫോട്ടോ പതിച്ച പ്രത്യേക ഇലക്‌ട്രോണിക് കാര്‍ഡ് നല്‍കും. ഇത് ഉപയോഗിച്ച് നിയമപരമായ യാത്രാ രേഖകള്‍ ഉള്ളവര്‍ക്ക് ഏത് സമയവും വിമാനത്താവളത്തില്‍ പ്രവേശിക്കാനും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനും സാധിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ഇ-ഗെയ്റ്റിലെ ഇലക്‌ട്രോണിക് റീഡറില്‍ കാണിച്ചാണ് പ്രവേശന അനുമതി നേടേണ്ടത്. നിര്‍ണിത സ്ഥലത്ത് ഇലക്‌ട്രോണിക് കാര്‍ഡും, വിരലടയാളവും (ഒരു സ്ഥലത്ത് കാര്‍ഡും മറ്റൊരു സ്ഥലത്ത് വിരലും) കാണിക്കുന്നതോടെ യാത്രക്കാരന് മുമ്പില്‍ ഗൈറ്റ് തുറക്കപ്പെടും. ഇതോടെ രജിസ്‌ട്രേഷന്‍ രേഖകളും മറ്റ് ഔദ്യോഗിക വിവരങ്ങളും പരിശോധിച്ച് ഞൊടിയിടയില്‍ തന്നെ ഇതിന്റെ പ്രിന്റ് ഔട്ട് യാത്രക്കാരന് ലഭിക്കും. പുതിയ സംവിധാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് വിമാനത്താവളത്തിലെ രണ്ടാം നമ്പര്‍ ഗെയ്റ്റിലാണ് റജിസ്‌ട്രേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആറുമാസത്തിലധികമായി പരീക്ഷണാര്‍തഥത്തില്‍ നടപ്പിലാക്കുന്ന സേവനം വരും ദിവസങ്ങളില്‍ പൂര്‍ണ സജ്ജമാകുമെന്നാണ് സൂചന.

ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷന് ഒരു വര്‍ഷത്തേക്ക് 300 റിയാലും രണ്ട് വര്‍ഷത്തേക്ക് 550 റിയാലും ഫീസ് നല്‍കേണ്ടിവരും. ഇത് പുതുക്കുന്നതിന് യഥാക്രമം 270, 540 റിയാല്‍ ചാര്‍ജ് ഈടാക്കുമെന്നാണറിയുന്നത്.

Thursday, May 20, 2010

New Films Download

Ishaar - Exit & ReEntry Visa (KSA)


http://www1.elm.com.sa/Portal/images/arrow2.gif
Top of Form
http://www.googleadservices.com/pagead/conversion/1045218300/?label=J0r0CJbQehD8h7PyAw&script=0http://www.googleadservices.com/pagead/conversion/1045218300/?label=J0r0CJbQehD8h7PyAw&script=0
http://www1.elm.com.sa/NR/rdonlyres/A0FBDBB1-8582-49C9-BEDF-7707CC9C0DEA/0/logoishaarsmall.jpg
  • Home
  •  
Search
  • Sitemap
  • عربي 
 http://www1.elm.com.sa/NR/rdonlyres/17522189-EADD-4780-A1BA-F53F0A44DF2D/0/evisahead.jpg



Issuance of Exit Reentry visa
Issue exit reentry visa for your dependants through the mobile phone messages SMS

88922

Saudi Telecom

For the first time in the Saudi Arabia you can now issue an exit reentry visa for a single trip through the mobile phone via SMS for your dependants, all that during you normal day-to-day life without waiting in long queues or face the trouble of overcrowding in a record period of time.
This service is one of the most important services provided by Ishaar to all segments of society from citizens and residents in the Saudi Arabia.
 
You can issue Exit Reentry visa through the following numbers: 88922 STC users
:

First, Registration in Ishaar services to get the security code:
1- Registration
To register you have to fill the registration form singe it and attached a copy of your ID and then hand it over to one of the registration centers by yourself.
Registration process is to link you number of mobile phone number to you ID number.
2- Activation
After registration you have to send your ID number to 88900 to activate the subscription and you will receive back a message to welcome you and informing you that you have become a member in Ishaar services.
3- Getting the security code  
After that the security code will be sent to you via SMS, to become a users of the latest e-service system in the Saudi Arabia, We advise to keep the security code in a safe place outside and away from mobile phone to ensure your protection and privacy, and not to allow unauthorized people to use your mobile.
Registration centers
Registration after now available at:
1 – Passports department Building -Riyadh - King Fahd Road
2 - the e-Gate Office in the King Khaled International Airport - International Terminal

You can print
subscription form and delivered to one of the registration centers and get enrolled inIshaar Notification services.

http://www1.elm.com.sa/NR/rdonlyres/F2B334B5-A77B-4685-855F-E894F9509C7F/0/sambasmall.jpgCustomers can subscribe through the electronic services portal of the Samba bank.
 

Second, The execution of the service to issue a visa for your dependants send by sending SMS to Short Code 88922:
1 – The following conditions should be met before executing the service:
Payment of governmental fees:

Governmental fees 200 SR should be paid using traditional ways to the dependant ID number, such as through bank accounts or ATM machines to be able to execute the service.
 You can make sure of you financial balance at the Passport department by sending a message to Short code 88988 for STC customers contains: 11 * dependant ID Number

No traffic violations registered on the resident:
The Dependant must pay all Traffic violations registered on its ID by the traffic department.
To know the number and cost of traffic violations registered your dependant, send ID number to short code 88993 for STC customers or send the number 56 then * symbol then ID number of the dependant to short code 625555 for Mobily customers.

Provide a fingerprint by the resident:
the registration of the vital characteristics of the residents have been linked to the issuance of a exit reentry visa, therefore, a fingerprint must be available in the system of Passport Department by the dependant prior to the execution of issuance service.
All non-Saudi residents must go to one of the Passport Department offices in order to provide their fingerprints only one time for male and aged over 18 years residents.

The expiry date of residence:
You must be the residency (Iqama) of the resident effective and be valid for more than the duration of a exit reentry visa by at least three months and fourteen days (104 days).
For example, who wants to issue a visa for a period of 30 days residency (Iqama) must be valid for a period of not less than 134 days, either If he wanted to issue a visa for a period of 180 days, residency (Iqama) must be valid for a period of not less than 284 days, and because the period of validity of the visa is three months before travel. That is why those who have residency (Iqama) validity is 3 months or less can’t use the service, but they can visit the Passport department offices to obtain a visa.

And to know the expiry date of the residency (Iqama) of the dependant, send a text message containing 12* sponsor ID Number * residency (Iqama) number to short code 88909 for STC customers

Updated passport information:
Be sure to update your dependant passport details in the Passport Department System and it is valid in the Pssports Department Systems. And to know of the expiry date of the passport as in jawazat system send a text message containing (13 * ID Number * the expiry date of the residency (Iqama) in the following format yyyy-mm-dd),

Example: 13*9999999999*1431-10-22 to short code 88909 for STC customers
 
2 – Mobile phone should be charged with financial balance:
Mobile phone must be charges with a balance of 20 SR to pay for the execution of transaction

Service cost SAR 20
3 – Executing the service:
To Issue an Exit reentry visa send to short code 88922
A SMS message containing the letter I and then the symbol *, then residency (Iqama) number (the traveler), then the symbol *, then period of the visa in days, then the symbol * security code.
I * residency (Iqama) number* period of the visa from 14 days to 180 * security
Example: I*1234567890*150*11223344

Service cost SAR 20


To cancel the visa, you must send the letter C followed the visa holder to residency (Iqama) number and then security code , which is another service provided by Ishaar for transactions.
C* residency (Iqama) number*security code
Example: C*1234567890*11223344

Service cost SAR 20
4 – At Ishaar:
After sending the message to the short code, the system thus:
• make sure that the mobile phone number is registered in Ishaar notification services and interactive services are active.
• Verification of that sent residency Iqama number is registered in the subscriber’s record as dependent.
• Make sure that security code is registered and active.
• Verification of the possibility of providing service to the resident through Passport Department.
 
5 - Confirmation of the request:
After investigating all of the conditions for issuance, you will receive a SMS message containing dependants' information to verify it is correct to continue with the process of issuance.
 In the case all the information are correct, to confirm your request, please send: 1 to short code 88922, and must reply within a period not exceeding 24 hours or it the request will be canceled automatically.

The transaction fees will be deducted from you Mobile phone balance after confirmation which is 20 SR
In case information is not correct and you wish to cancel the request. Please send number 2 to short code 88922.
6 - Printing the visa:
Congratulations, exit reentry visa have been issued, all you need to do now is to print it and give it to the traveling dependant to go to the airport in preparation for travel, you can print the visa from the following website at any time
http://sms.evisa.com.sa  by entering the visa number and confirmation number sent to the mobile at the end of the process of issuance.

In the case of the loss of the confirmation number or visa number, you can request to re-send them by sending a free message to short code 88922 containing the letter R and then * then residency (Iqama) number then * then the security code to be re-sent

Example: No. R*residence*safety code

7 - at the airport or borderline:
At the airport or borderlines, you must show the printed visa to the passport officer to stamp it with the passport stamp for going out Saudi Arabia and the paper should be retained until it is stamped again with the entry stamp upon return.

In the case of loss of paper a person can re-print it from the site
http://sms.evisa.com.sa 

 



Talk to Ishaar Expert



Bottom of Form