കുരിശിനെതിരെ വാളോങ്ങുന്നവര്‍
യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത് ബല്‍ജിയത്തിലെ ബ്രസല്‍സ് നഗരത്തിലാണ്. ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ അസാധാരണമായൊരു പ്രതിമ കാണാം: മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുന്ന ഒരു സ്‌ത്രീയുടെ പ്രതിമ. യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക പ്രതീകമാണ് ഈ പ്രതിമ. ഏറ്റവും അധികം അംഗങ്ങള്‍ കത്തോലിക്കാ രാഷ്‌ട്രങ്ങളാണെങ്കിലും, യൂറോപ്യന്‍ യൂണിയന്‍ പൈശാചിക സ്വാധീനത്തിലാണെന്നു തോന്നും ഈ പ്രതിമ കണ്ടാല്‍.
മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുന്ന സ്‌ത്രീ `യൂറോപ' എന്ന ദേവതയാണ്. മൃഗമാകട്ടെ, കാളയു ടെ രൂപത്തില്‍ വേഷം മാറി വന്ന സീയൂസ് ദേവനും. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ്: അതിസുന്ദരിയായ യൂറോപ കടല്‍ത്തീരത്ത് തോഴിമാരോടൊപ്പം വിനോദത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. യൂറോപയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോയ സീയൂസ് ദേവന്‍, ഭംഗിയുള്ള ഒരു കാളയുടെ രൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെടുന്നു. സുന്ദരനായ കാളയെ കണ്ടപ്പോള്‍ അതിന്റെ പുറത്തുകയറി സവാരി ചെയ്യാന്‍ യൂറോപയ്‌ക്ക് മോഹം. ഉടന്‍ കാളയുടെ പുറത്ത് ചാടിക്കയറി. കാളയാകട്ടെ, ഒരൊറ്റ കുതിപ്പിന് യൂറോപയെയുംകൊണ്ട് കടലിലേക്ക് പാഞ്ഞു. കടലിലെത്തിയപ്പോഴാണ് അപകടം മനസിലായത് സര്‍വ ദേവന്മാരും കടലിലുണ്ട്. കടലില്‍വച്ച് സീയൂസ് യൂറോപയെ മാനഭംഗപ്പെടുത്തി. തുടര്‍ന്ന് യൂറോപയെയും കൊണ്ട് ദേവന്‍ ക്രീറ്റ് ദ്വീപിലേക്ക് പറന്നു. അവിടെ യൂറോപയെ ദേവതയായി പ്രതിഷ്‌ഠിക്കുന്നു. യൂറോപ എന്ന ദേവതയുടെ പേരി ല്‍നിന്നാണ് യൂറോപ്യന്‍ ഭൂഖണ്‌ഡത്തിന് ആ പേര്‍ ലഭിച്ചതെന്ന് യൂറോപ്പിലെ ഉദ്യോഗവൃന്ദം വിശ്വസിക്കുന്നു.
ഔദ്യോഗികചിഹ്നംയൂറോപ്യന്‍ യൂണിയന്റെ രൂപീകരണത്തില്‍ നിര്‍ ണായക പങ്കു വഹിച്ച ഈ ഉദ്യോഗസ്ഥരാണ് കാളപ്പുറത്ത് സവാരി ചെയ്യുന്ന സ്‌ത്രീയുടെ രൂപം യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുത്തത്. സിയൂസിനെയും യൂറോപയെയും ആ രാധിക്കുന്ന അവര്‍ എന്നെങ്കിലും തങ്ങളുടെ യജമാനന്‍ വന്ന് അവന്റെ രാജ്യം സ്ഥാപിക്കുമെന്ന് വിശ്വസിക്കുന്നു. വൈരുദ്ധ്യമെന്ന് പറയട്ടെ, അതിന് തെളിവായി അവര്‍ വിശ്വസിക്കുന്നത് ബൈബിളിലെ വെളിപാട് പുസ്‌തകമാണ്. വെളിപാടിലെ പതിനേഴാം അധ്യായത്തില്‍ മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുന്ന സ്‌ത്രീയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. യജമാനന്‍ വരുന്നതിനുമുമ്പുതന്നെ ഏകലോകക്കാര്‍ സ്വന്തം സാമ്രാജ്യം സ്ഥാപിക്കാനുള്ള വെമ്പലിലാണ്. ക്രൈസ്‌തവ മതവിരുദ്ധരും തീവ്രവാദികളും അരാജകത്വവാദികളും കടുത്ത സോഷ്യലിസ്റ്റുകളും ഉള്‍പ്പെടുന്ന സംഘത്തിന്റെ നിയന്ത്രണം സാത്താന്‍ സേവക്കാര്‍ക്കും ഫ്രീ മേസന്മാര്‍ക്കുമാണെന്ന് പറയപ്പെടുന്നു. പുതിയ ലോകം കെട്ടിപ്പടുക്കുമെന്ന വ്യാജവാഗ്‌ദാനം ചെയ്യുന്നതുകൊണ്ട് ഇവര്‍ ഏകലോകക്കാര്‍ അല്ലെങ്കില്‍ നവലോകവാദികള്‍ എന്ന് വിളിക്കുന്നത്. ഒരിക്കലും പൊതുജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത ഇവരാണ് യൂറോപ്യന്‍ യൂണിയന്റെ യഥാര്‍ത്ഥ ഭരണകര്‍ത്താക്കള്‍. യൂറോപ്പിന്റെ പുരോഗതിക്കും സുരക്ഷിതത്വത്തിനും വേണ്ടിയാണ് യൂണിയന്‍ സ്ഥാപിക്കപ്പെട്ടത്. പക്ഷേ, അതില്‍ അംഗങ്ങളായ മുപ്പതോളം രാജ്യങ്ങളുടെ പരമാധികാരവും സ്വതന്ത്ര കറന്‍സിയും വ്യക്തിത്വവും എന്തിന്, അതിര്‍ത്തികള്‍ പോലും നഷ്‌ടപ്പെട്ടു. ഏകലോകക്കാരുടെ കൈയിലാണ് ഈ രാജ്യങ്ങളുടെ പരമാധികാരം. ഏകലോകക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഈ രാജ്യങ്ങളുടെ ആത്മീയസ്വാതന്ത്ര്യം പോലും നഷ്‌ടപ്പെടുത്തിയിരിക്കുന്നു.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായത് ഇറ്റലിയിലെ കത്തോലിക്കാ സഭയാണ്. റോമിലെ ഒരു സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന ഒരു കുരിശ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്, ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തു. കഴിഞ്ഞവര്‍ഷം ഒടുവിലാണ് സംഭവം. കോടതി കുരിശ് മാറ്റണമെന്ന് വിധിക്കുക മാത്രമല്ല, സ്‌കൂളിന് 5000 യൂറോ പിഴ വിധിക്കുകയും ചെയ്‌തു. പതിനായിരക്കണക്കിന് രക്തസാക്ഷികളുടെ ചോര വീണ് കുതിര്‍ന്ന മണ്ണില്‍ പടുത്തുയര്‍ത്തിയ, കത്തോലിക്കാ സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന, മിക്കവാറും കത്തോലിക്കര്‍ മാത്രം നിവസിക്കുന്ന ഇറ്റലിയില്‍ ഒരു കുരിശ് സ്ഥാപിച്ചതിന് കിട്ടിയ ശിക്ഷ! ഇറ്റലിയില്‍ പരസ്യമായി കുരിശ് പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവകാശത്തിനായി ക ത്തോലിക്കര്‍ കടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണിപ്പോള്‍.
കുരിശിനെതിരെഇതിന് അനുബന്ധമായി മറ്റൊരു സംഭവം കൂടി വിവരിക്കാം. കുറെനാള്‍ മുമ്പ് യൂറോപ്പില്‍ ചെന്നപ്പോള്‍ ഒരു മലയാളി വൈദികന്‍ ഈ ലേഖകനോട് പറഞ്ഞ സംഭവമാണ്. കന്യാസ്‌ത്രീകള്‍ നടത്തുന്ന ഒരു ആശുപത്രിയില്‍ ഒരു തുര്‍ക്കിക്കാരന്‍ ചികിത്സയ്‌ക്ക് എത്തി. പാതിരാത്രി ആയപ്പോള്‍ അയാള്‍ അലറി വിളിക്കാന്‍ തുടങ്ങി. പാവം സിസ്റ്റേഴ്‌സ് ഓടിയെത്തി. അയാള്‍ക്ക് പറയത്തക്ക രോഗമൊന്നുമില്ല. പക്ഷേ അലര്‍ച്ച നിര്‍ത്തുന്നില്ല. ഭയചകിതരായ കന്യാസ്‌ത്രീകള്‍ പോലിസിനെ വിളിച്ചു. പോലിസെത്തിയപ്പോള്‍ തുര്‍ക്കിക്കാരന്‍ ചുവരിലേക്ക് കൈചൂണ്ടി പറഞ്ഞു: അവിടെ ഒരാള്‍ തൂങ്ങിക്കിടക്കുന്നു. ഉടന്‍ എടുത്തുമാറ്റണം. ചുമരില്‍ ഒരു ക്രൂശിതരൂപം ഉണ്ടായിരുന്നു. മനുഷ്യാവകാശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്ന യൂറോപ്പില്‍ കന്യാസ്‌ത്രീകള്‍ക്ക് മറ്റൊരു വഴിയില്ലായിരുന്നു. അവര്‍ ചുമരില്‍നിന്ന് ക്രൂശിതരൂപം എടുത്തുമാറ്റാന്‍ നിര്‍ബന്ധിതരായി.
തുര്‍ക്കിഏകലോകക്കാര്‍ അവരുടെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ഇപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നത് തുര്‍ക്കിയെയാണ്. തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിപ്പിക്കണം എന്നതാണ് അവരുടെ ആവശ്യം. മധ്യശതകങ്ങളില്‍ കൊടുംക്രൂരമായ ആക്രമണങ്ങളിലൂടെ യൂറോപ്പിലെങ്ങും രക്തപ്പുഴകള്‍ ഒഴുക്കിയ ഇരുണ്ട യുഗത്തിന് കാരണക്കാരായ തുര്‍ക്കിയുടെ താല്‌പര്യമാണ് അവര്‍ക്ക് പ്രധാനം. ഒന്നാം ലോകമഹായുദ്ധകാലത്ത് തങ്ങളുടെ പൗരന്മാരായിരുന്ന 16 ലക്ഷം അര്‍മീനിയക്കാരെയാണ് തുര്‍ക്കികള്‍ കശാപ്പു ചെയ്‌തത്. യൂറോപ്പിനെ കീഴടക്കുക എന്നത് തുര്‍ക്കിയുടെ നടക്കാതെ പോയ സ്വപ്‌നമാണ്. പക്ഷേ ഒരു തുള്ളിച്ചോര ചിന്താതെ ഒരു താലത്തില്‍ വച്ച് യൂറോപ്പിനെ തുര്‍ക്കിക്ക് നല്‍കാനാണ് ഏകലോകക്കാര്‍ ശ്രമിക്കുന്നത്. വലിയ ജനസംഖ്യയും വലിയ വിസ്‌തൃതിയുമുള്ള തുര്‍ക്കി യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതോടെ, തുര്‍ക്കിയായിരിക്കും യൂറോപ്പിന്റെ ഭാവി നിര്‍ണ്ണക്കുക. ക്രിസ്‌തു- കത്തോലിക്കാ വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഏകലോകക്കാര്‍ക്ക് തുര്‍ക്കിയുടെ എല്ലാ സഹായവും ലഭിക്കുമത്രേ. അങ്ങനെ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ മുഖമുദ്രയായ ക്രൈസ്‌തവ സംസ്‌കാരം യൂറോപ്പില്‍നിന്ന് തു ടച്ചുമാറ്റാന്‍ കഴിയുമെന്ന് ഏകലോകക്കാര്‍ സ്വപ്‌നം കാണുന്നു.
വെളിപാടു പുസ്‌തകത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ള, മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുന്ന സ് ത്രീയുടെ പ്രതിമ സ്ഥാപിക്കാന്‍ വ്യഗ്രത കൂട്ടുന്ന ഏകലോകക്കാര്‍, എല്ലാ ക്രൈസ്‌തവ രൂപങ്ങളും ചി ഹ്നങ്ങളും നിരോധിച്ചുകൊണ്ടിരിക്കുകയാണ്. കുരിശിനെയാണ് അവര്‍ ഏറ്റവുമധികം നോട്ടമിട്ടിരിക്കുന്നത്. വിവിധ ക്രൈസ്‌തവ സ്ഥാപനങ്ങളിലെ കുരിശ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതോടൊപ്പം, കഴുത്തില്‍ കുരിശ് ധരിക്കുന്നതും അവര്‍ നിരോധിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയടക്കമുള്ള പാശ്ചാത്യനാടുകളില്‍, കഴുത്തില്‍ ജപമാലയോ കുരിശോ ധരിച്ച് ഓ ഫിസില്‍ ചെന്നാല്‍ ഡിസ്‌മിസലോ സസ്‌പെന്‍ ഷനോ സ്ഥലം മാറ്റമോ പ്രതീക്ഷിക്കാം. സ്‌കൂള്‍ കുട്ടികളെപ്പോലും അവര്‍ വെറുതെ വിടാറില്ല. പൊതുസ്ഥലത്ത് ക്രിസ്‌മസ് പുല്‍ക്കൂട് സ്ഥാപിച്ചാല്‍ ശിക്ഷ ലഭിക്കാം. ഔദ്യോഗികമായി എവിടെയെങ്കിലും പുല്‍ക്കൂട് നിര്‍മ്മിച്ചാല്‍ അതില്‍ മറ്റു മതങ്ങളുടെ ചിഹ്നങ്ങളും വയ്‌ക്കണമെന്ന് നിര്‍ബന്ധമാണ്. ചില നഗരസഭകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും `ക്രിസ്‌മ സ്' എന്ന വാക്കുപോലും ഔദ്യോഗിക രേഖകളി ല്‍നിന്ന് എടുത്തുകളഞ്ഞുവത്ര. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളും അടയാളങ്ങളും രൂപഭാവങ്ങളും പേരുംമാറ്റി ഉപയോഗിച്ചു തുടങ്ങി. എ.ഡി, ബി.സി എന്നിവയ്‌ക്ക് പുതിയ നിര്‍വചനം അവര്‍ നല്‍കിക്കഴിഞ്ഞു. ലോകമെങ്ങുമുള്ള ജനങ്ങള്‍ തിയതി എഴുതുമ്പോള്‍ അത് യേശുവിന്റെ ജനനത്തിയതി അനുസ്‌മരിച്ചുകൊണ്ടാണ് എഴുതുന്നതെന്ന് ഏകലോകക്കാര്‍ക്ക് സഹിക്കാനാകുന്നില്ല. പു തിയ ഡിക്‌ഷനറികളില്‍നിന്ന് ക്രൈസ്‌തവ വിശ്വാസവും സംസ്‌കാരവുമായി ബന്ധപ്പെട്ട പല വാക്കുകളും അപ്രത്യക്ഷമായിക്കഴിഞ്ഞു.
നിരീശ്വരവാദികള്‍, മറ്റു മതഭ്രാന്തന്മാര്‍, തീവ്രവാദികള്‍, സാത്താന്‍സേവകര്‍ തുടങ്ങിയവരെല്ലാം ഒറ്റയ് ക്കും കൂട്ടായും സഭയ്‌ക്കെതിരെ ബഹുമുഖ ആക്രമണമാണിപ്പോള്‍ നടത്തുന്നത്. മുഖ്യധാരാ മാധ്യമങ്ങളെല്ലാം അവരോടൊപ്പമാണ്. ഏതോ ചില വൈദികര്‍ നടത്തി എന്ന് കരുതപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ മാര്‍പാപ്പയെ വിചാരണ ചെയ്യണമെന്ന് അടുത്തകാലത്ത് `ടൈം' വാരിക ആവശ്യപ്പെടുകയുണ്ടായി. സഭയ്‌ക്കെതിരെയുള്ള പടനീക്കങ്ങളില്‍, സഭയെ സംരക്ഷിക്കുന്നതിന് സഭയുടെ ഭാഗത്തുനിന്നും അല്‌മായരുടെ ഭാഗത്തുനിന്നും വളരെ ബലഹീനമായ ശ്രമങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. സഭയുടെ ശത്രുക്കള്‍ നടത്തുന്ന ആരോപണങ്ങ ള്‍ മുഴുവന്‍ അപ്പാടെ വിശ്വസിച്ച് പലരും സഭ വിട്ടുപോകുന്ന ദയനീയ കാഴ്‌ചയും പാശ്ചാത്യനാടുകളില്‍ നടക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലെ പല നഗരങ്ങളും അനധികൃതമായി കുടിയേറിയ അന്യമതസ്ഥരുടെ സ്വാധീനത്തിലായിക്കഴിഞ്ഞു.
തളര്‍ന്നുപോയ യൂറോപ്യന്‍ സഭയ്‌ക്ക് പ്രാര്‍ത്ഥനയിലൂടെ ശക്തി പകരാന്‍ നാം ബാധ്യസ്ഥരാണ്.