My Blog List

Monday, November 28, 2011

Tamilnadu Proud of You People







SAVE MULLAPERIYAR

വിഎസ് ചാണ്ടിയ്ക്ക് 1,10,000 രൂപയും പലിശയും നല്‍കണം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിനെതിരെ സിപിഎം മുഖപത്രമായ ദേശാഭിമനിയില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസിലാണ് കോടതി വിധി.

നഷ്ടപരിഹാരം നല്‍കണമെന്ന സബ്‌കോടതി വിധിക്കെതിരെ വി.എസും മറ്റും സമര്‍പ്പിച്ച അപ്പില്‍ തള്ളിയാണ് അഡീഷനല്‍ ജില്ലാ കോടതിയുടെ വിധി. 2001 ഡിസംബര്‍ 30നു 'കോഴിക്കോഴ: ഉമ്മന്‍ ചാണ്ടിക്കും പങ്ക് എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയെ ചോദ്യം ചെയ്ത് 1,10,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു സബ് കോടതിയില്‍ ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയത്.

‌വി.എസ് അച്യുതാനന്ദന്‍, പി. കരുണാകരന്‍ എംപി എന്നിവര്‍ ചേര്‍ന്ന് 1,10,000 രൂപയും അതിന്റെ ആറു ശതമാനം പലിശയും ചേര്‍ത്തു നല്‍കണമെന്നാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്ന വി.എസ്. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രിന്റര്‍ ആന്‍ഡ് പബ്ളിഷര്‍ പി. കരുണാകരന്‍ എംപി, പൗള്‍ട്രി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി മുല്ലക്കരി, സെക്രട്ടറി പുന്നൂസ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 1,10,000 രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു സബ്‌കോടതി വിധി.

ഇതു ചോദ്യം ചെയ്തു വിഎസ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലിന്മേല്‍ പിണറായി വിജയനെയും പൌള്‍ട്രി ഗ്രോവേഴ്‌സ് അസോസിയേഷനെയും തുക നല്‍കുന്നതില്‍ നിന്ന് അഡീഷനല്‍ ജില്ലാ കോടതി ഒഴിവാക്കിയിരുന്നു. ആറു വര്‍ഷത്തിനുശേഷം 2007 ഡിസംബര്‍ 12നായിരുന്നു കേസിലെ വിധി. ഇതിനെതിരെയാണു വിഎസും മറ്റും അപ്പീല്‍ നല്‍കിയത്.