My Blog List

Saturday, August 15, 2015

പൌരോഹിത്യത്തിന്‍റെ മാഹാത്മ്യം

പഴയനിയമത്തില്‍ സ്വഭാവിക പുരോഹിതന്മാര്‍ .
പുറ.24:5 ,പുറ 19: 6 , 2ശാമു.6:13 , 1രാജ.12:28 – 33 ഇവിടെയെല്ലാം നാം കാണുന്നു
പുതിയനിയമത്തില്‍ ,
ദൈവപുത്രനെന്നനിലയില്‍ മിശിഹാ സ്വഭാവീകപുരോഹിതന്‍ .
” അവനു പിതാവോ മാതാവാവോ വംശ പരമ്പരയോ ആയുസിനു അവസാനമോല്ല .ദൈവപുത്രനു സദ്രുശ്യനായ അവന്‍ എന്നേക്കുമ്പുരോഹിതനാണു .” ( ഹെബ്രാ.7:3 )
എകമദ്യസ്ഥന്‍ 1തിമോ 2:5
മശിഹായുറ്റെ പൌരോഹിത്യം മെല്ക്കിസ്ദേക്കിന്‍റെ ക്രമപ്രകാരം( ഹെബ്ര.7:11) . ഹെബ്രാ,8:4 , സങ്കീ.110 :4 )
പുരോഹിതനായ മിശിഹാ പ്രവാചകനാണു ( ലൂക്ക8: 18 -19 )
പുരോഹിതനായ മിശിഹാ ഇടയനാണു. ( ഹെബ്രാ,13 – 20 )
പുരോഹിതനായ മിശിഹാ സ്വജീവന്‍ ബലിയായി അര്‍പ്പിക്കുന്നവനാണു ,
( മര്‍ക്കോ.14:24 ,യോഹ.10:11 , രോമാ 3:25 , 1കോറ,5:7 ,റോമ.5:9 )
മിശിഹായുടെ പൌരോഹിത്യവും ബലിയും ശ്വാശ്വതവും അന്തിമവുമാണു ഹെബ്ര.7 :24 )
പൊതുപൌരോഹിത്യം വഴി നാം മിശിഹായുടെ പൌരോഹിത്യത്തില്‍ പങ്കു ചേരുന്നു. ( 1പത്രോ.2:9 )
ശൂശ്രൂഷാ പൌരോഹിത്യം വഴി നാം മിശിഹായുടെ പൌരോഹിത്യത്തില്‍ പങ്കുചേരുന്നു.
” നിംഗളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെസ്വീകരിക്കുന്നവനെന്നെ അയച്ചവനെ സ്വീകരിക്കുന്നു. മത്താ.10:40 ,ലൂക്ക.10:16 , യോഹ.17:18 , യോഹ.20:21-22 ) മുതലായവ വിശദീകരിക്കുന്നു.
അവന്‍ 12 പേരേ നിയോഗിച്ചു ( മര്‍ക്കോ.3: 14-15 )
ശൂശ്രൂഷാ പൌരോഹിത്യം പീഡകളുടെ ദാസനാകാന്‍ ( മര്‍ക്കോ 10:45 , യോഹ.21:10 , അപ്പ.21:11 , ഫിലേ .1:10 , 2കോറി 4:10 -11 )
ശൂശ്രൂഷാപൌരോഹിത്യാധികാരം കൈമാറികൊണ്ടിരിക്കും.
“പ്രവചനപ്രകാരവും ,സഭാശ്രേഷ്ടന്മാരുടെ കൈവെയ്പ്പുവഴിയും നിനക്കു നല്കപെട്ടക്രുപാവരം അവഗണിക്കരുതു . ( 1തിമോ 4:14 )
അര്‍ക്കെങ്ങ്കിലും കൈവെയ്പ്പുനല്കുന്നതില്‍ തിടുക്കം കൂട്ടുകയോ മറ്റൊരാളുടെ പാപങ്ങളില്‍ പങ്ങ്കുചേരുകയോ അരുതു. (1തിമോ 5:22 )
ലഭിച്ച ദൈവീകവരം ഉജ്വലിപ്പിക്കണം ( 2തിമോ 1:6 )
ദൈവത്തിന്‍റെ വലിയ തിരഞ്ഞെടുപ്പാണു നാം കാണുന്നതു.
അഹരോനും മോശക്കും എതിരായി സംസാരിച്ചവരെ ദൈവം ശിക്ഷിക്കുന്നു. എന്‍റെ അഭിഷിക്തരെ തൊട്ടുപോകെരുതന്നാണു ദൈവം പറഞ്ഞതു.
തീകട്ട.
മാലഖാമാര്‍ പോലും കൈകൊണ്ടു തൊടാതെകൊടിലുകൊണ്ടു എടുക്കന്നതീകട്ട അവിടുത്തെ പുരോഹിതര്‍ കൈകൊണ്ടു എടുക്കുന്നു.
പൌരോഹിത്യത്തിന്‍റെ മഹനീയതയാണു നാം ഇവിടെ കാണുന്നതു.
വിശുദ്ധീകരിക്കുന്ന തീകട്ടകള്‍
മനുഷ്യനെ വിശുദ്ധീകരിക്കുന്ന തീകട്ടകള്‍: 1) നമ്മുടെ കര്‍ത്താവിന്‍റെ തിരു ശരീരവും തിരുരക്തവും ആകുന്ന തീക്കട്ട. 2) തിരു വചനമാകുന്ന തീകട്ട
എശയ്യായെ വിശുദ്ധീകരിച്ച തീ കട്ട
“ അപോള്‍ സെറാഫുകളിലൊന്നു ബലിപീഠത്തില്‍ നിന്നു കൊടിലുകൊണ്ട് എടുത്ത ഒരു തീ കനലുമായി എന്‍റെ അടുത്തേക്കു പറന്നു വന്നു. അവന്‍ എന്റെ അധരങ്ങളെ സ്പര്‍ശിച്ചിട്ടു പറഞ്ഞു : ഇതു നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു.നിന്‍റെ മാലിന്യം നീക്കപ്പെട്ടു.നിന്‍റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” ( എശ. 6:6-7 )
ഇവിടെ നാം കാണുന്നതു നമ്മുടെ കര്‍ത്താവിന്റെ തിരു ശരീര രക്തമാകുന്ന തീകട്ടയുടെ മുന്‍ ആസ്വാദനമാണു.
ദഹിപ്പിക്കുന്ന അഗ്നി
“ ഭോഗാസ്ക്തിക്കു അടിമപ്പെടുന്നവന്‍ അഗ്നി ദഹിപ്പിക്കുന്നതുവരെ അതില്‍ നിന്നും സ്വതന്ത്രനാവുകയില്ല “ ( പ്രഭാ.23: 16 )
അസക്തികളില്‍ നിന്നും മോചനം
ദിവ്യകാരുണ്യമാകുന്ന അഗ്നിയും ,വചനമാകുന്ന അഗ്നിയും മാത്രമേ ഒരുവനെ എല്ലാത്തരം ആസക്തിയില്‍ നിന്നും സ്വതന്ത്രനാക്കാന്‍ സാധിക്കൂ .
തിരുവചനത്തിന്‍റെ ശക്തി
വ്യക്തികളുടെ ജീവിതത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്താന്‍ തിരു വചനത്തിനു ശക്തിയുണ്ടു. തികച്ചും ജഡീകമനുഷ്യനായി ജീവിച്ചിരുന്ന ആഗസ്തീനോസിനെ മഹാവിശുദ്ധനാക്കിയതു റോമാ 13:11-14 തിരു വചങ്ങളായിരുന്നു.(മൊനിക്കായുടെപ്രാര്‍ത്ഥനയും)
ധനാഡ്യനായിരുന്ന ഫ്രാന്‍സീസ് അസീസിയെ വലിയ താപസികനും സുവിശേഷകനുമാക്കിയതു “ ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനു എന്തു പ്രയോജനം? “ (മത്താ.16:26 )
ലോകപ്രശസ്തിക്കായി നെട്ടോട്ടമോടിയ ഫ്രാന്‍സീസ് സേവ്യറിനെ വലിയ പ്രേഷിതനും വിശുദ്ധനുമാക്കിയതു “ ഈ ചെറിയവരില്‍ ഒരുവനു ചെയ്തപ്പോള്‍ നിംഗള്‍ എനിക്കുതന്നെയാണു ചെയ്തതു “ മത്താ.25: 31- 40 )
ഈ തിരു വചനമാണു മദര്‍ തെരേസയിക്കും പ്രചോദനം നല്കിയതു
പിന്നെ എന്തുകൊണ്ടാണു നമുക്കും തെറ്റില്‍ അകപ്പെടുന്ന വൈദികര്‍ക്കും ഈ തിരു വചങ്ങളും വിശുദ്ധ കുര്‍ബാനയും ശക്തി നല്കാത്തതു ?
ഇതെല്ലാം വെറും യാന്ത്രീകമായാല്‍ , വിശ്വാസമില്ലാഞ്ഞാല്‍ ഒരു പ്രയോജനവും ഉണ്ടാകില്ല.
ദൈവമേ ഞങ്ങളഉടെമേലും ഞങ്ങളുടെ വൈദീകരുടെ മേലും ക്രുപയായിരിക്കണമേ
ധ്യാനിക്കാന്‍.
” രാത്രി കഴിയാറായി പകല്‍ സമീപിച്ചിരിക്കുന്നു.ആകയാല്‍ നമുക്കു അന്ധകാരത്തിന്‍റെ പ്രവര്ത്തികള്‍ പരിത്യജിച്ചു പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിക്കം . പകലിനു യോജിച്ച വിധം നമുക്കു പെരുമാറാം സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ച്ചകളിലോ വിഷയാസ്ക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത് . പ്രത്യുത കര്ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍ ദുര്മോഹങ്ങളിലേക്കു നയിക്കതക്കവിധം ശരീരത്തെ പറ്റി ചിന്തിക്കാതിരിക്കുവിന്‍ ” ( റോമാ. 13: 12 – 14 ). 

സ്വർഗാരോപണം : ഉണ്ടായേ തീരൂ ; എത്ര നിഷേധിച്ചാലും


പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ പെരുന്നാൾ നാം ആഘോഷിക്കുകയാണല്ലോ. സ്വർഗ്ഗം സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ട ഒരേ ഒരപൂർവ്വ നിമിഷം. തീര്ച്ചയായും സ്വർഗ്ഗവും ഭൂമിയും ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം.
സ്വർഗ്ഗാരോപണം ബൈബിളിൽ എഴുതപ്പെട്ടില്ല എന്നാ ഒറ്റക്കാരണത്താൽ അത് വിശ്വസിക്കാൻ പ്രയാസമുള്ളവർക്കായി വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ തന്നെ അതിനൊരു സാക്ഷ്യം നല്കുകയാണ് ഈ ചെറിയ ലേഖനം.
വിശുദ്ധ ഗ്രന്ഥം മുഴുവൻ വായിച്ചാൽ ഒരു കാര്യം നിശ്ചയമാണ് ദൈവത്തെ മുഖതാവിൽ കണ്ടിട്ടുള്ളവർ എല്ലാം തന്നെ സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെടുകയാണുണ്ടായത്
1. ദൈവത്തിന്റെ കൂടെ നടന്ന ഹാനോക്കു – സ്വർഗ്ഗത്തിലേക്ക് നേരിട്ടെടുക്കപ്പെട്ടു കാരണം അവൻ ദൈവത്തിന്റെ മുഖം കണ്ടു (ഉത്പത്തി 5:24)
2. ദൈവത്തെ നേരിട്ട് കണ്ടു സംസാരിച്ച മോശ – നേബോ പർവതത്തിൽ മരിച്ചു എന്ന് പറയുന്നെങ്കിലും അടക്കിയ സ്ഥലം ആർക്കും അറിയില്ല..( നീയമാവർത്തനം 34 : 6)
പക്ഷെ മോശയുടെ ശരീരം സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോയതു സാക്ഷാൽ മീഖായേൽ മാലാഖ തന്നെയാണെന്നു ബൈബിളിലുണ്ട്. പക്ഷെ അങ്ങനെ കൊണ്ട് പോകുന്നതിനു മുൻപായി സാതാനുമായി മീഖായേൽ മാലാഖ മോശയുടെ ശരീരത്തിന് വേണ്ടി തർക്കിച്ചതായും ബൈബിളിൽ കാണുന്നു. (യൂദാസ് 1:9). മോശ ഒരു കൊലപാതകം ചെയ്തതിനാലും ഒരുവട്ടം ദൈവത്തെ ധിക്കരിച്ചതിനാലും ആകണം ഈ തർക്കം ഉണ്ടായത്. എങ്കിലും പരിശുദ്ധനെ നേരിട്ടു കണ്ടവനിൽ എന്ത് അശുദ്ധി ഉണ്ടാകാൻ. കാരണം ഒരു ചെറിയ തീക്കനൽ കൊണ്ട് പ്രവാചകൻറെ അശുദ്ധിയെ മുഴുവൻ മായിച്ചവനാണല്ലോ അവിടുന്ന്.
ദൈവത്തിൻറെ സാമീപ്യം കണ്ട ഏലിയാ (1 രാജാക്കന്മാർ 19- 12:13) – അഗ്നിതേരിൽ സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടു . (2 രാജാക്കന്മാർ 2:11)
അപ്പോൾ പിന്നെ ദൈവത്തിൻറെ മുഴുവൻ ചേതനയും ഉള്ളിൽ വഹിച്ച പരിശുദ്ധ മാതാവിനെ സ്വർഗ്ഗതിലെക്കെടുക്കും എന്നത് സാധാരണ ബുദ്ധിക്കു നിരക്കുന്ന ഒരു സംഭവമാണ് .
“ അവിടുന്നു എന്നെ പാതാളത്തില്‍ തള്ളുകയില്ല.
അങ്ങയുടെപരിശുദ്ധന്‍ ജീർണ്ണിക്കുവാൻ അനുവദിക്കുകയില്ല.“ (സങ്കീ.16:10 )
ദൈവത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന ഗബ്രിയേൽ മാലാഖ പോലും പരിശുദ്ധ മാതാവിൻറെ മുൻപിൽ വിനയത്തോടെ നിൽക്കുമ്പോൾ നമുക്കെങ്ങനെ ആ സ്വർഗ്ഗത്തെ നിഷേധിക്കാൻ സാധിക്കും എന്നത് പോയിട്ടു ഭക്തിയോടല്ലാതെ ആ നാമം ഉരുവിടാൻ സാധിക്കും.
ആയതിനാൽ ഏറ്റം പരിശുദ്ധിയോടെ ഈ പെരുന്നാളിൽ പങ്കെടുക്കുവാൻ ആ പരിശുദ്ധ അമ്മ നമ്മളെ സഹായിക്കട്ടെ.

Thursday, August 6, 2015

Windows 10 Keyboard Short Cuts

Windows key + A Open Action center
Windows key + C Open Cortana in listening mode
Windows key + D Display and hide the desktop
Windows key + E Open File Explorer
Windows key + H Open the Share charm
Windows key + I Open Settings
Windows key + L Lock your PC or switch accounts
Windows key + S Open Search
Windows key + Number Open the app pinned to the taskbar in the position indicated by the number.
Windows key + Arrow key Snap app windows left, right, corners, maximize, or minimize
Windows key + Comma Temporarily peek at the desktop
Windows key + Ctrl +D Add a virtual desktop
Windows key + Ctrl + Left or Right arrow Switch between virtual desktops
Windows key + Enter Open Narrator
Windows key + Home Minimize all but the active desktop window (restores all windows on second stroke)
Windows key + PrtScn Capture a screenshot and save in Screenshots folder
Windows key + Shift + Up arrow Stretch the desktop window to the top and bottom of the screen
Windows key + Tab Open Task view
Ctrl + Shift + Esc Open Task Manager
Alt +Tab Switch between open apps