My Blog List

Thursday, May 20, 2010

സ്മാര്‍ട്ടാകാന്‍ എച്ച്.ടി.സി. മിനി

സ്മാര്‍ട്ടാകാന്‍ എച്ച്.ടി.സി. മിനി





ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടറിലെ എല്ലാ സൗകര്യങ്ങളും സമ്മാനിക്കുന്ന സ്മാര്‍ട്‌ഫോണുകളുടെ നിര്‍മാതാക്കളില്‍ പ്രമുഖരാണ് തായ്‌വാന്‍ കമ്പനിയായ എച്ച്.ടി.സി. ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എച്ച്.ടി.സി. പുറത്തിറക്കിയ സ്മാര്‍ട്ട്, ലെജന്‍ഡ് എന്നീ മോഡലുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ മോഡലായ എച്ച്.ഡി. മിനി ഇന്ത്യന്‍ വിപണിയിലെത്തിച്ചുകൊണ്ട് കമ്പനി വീണ്ടും വാര്‍ത്ത സൃഷ്ടിക്കുകയാണ്. തൊട്ടാല്‍ പൊള്ളുന്ന വിലയുളള ഹൈ-എന്‍ഡ് മൊബൈല്‍ ശ്രേണിയിലെ ഏറ്റവും പുതിയ താരോദയമായി മാറുകയാണ് എച്ച്. ഡി. മിനി.



സൗന്ദര്യം, സൗകര്യങ്ങള്‍, ഏറ്റവും പുതിയ മൊബൈല്‍ ടെക്‌നോളജി... ഇവ മൂന്നും കൃത്യമായ അനുപാതത്തില്‍ സമ്മേളിക്കുന്ന മോഡലാണ് എച്ച്.ടി.സി. മിനി. ഫുള്‍ ടച്ച്‌സ്‌ക്രീന്‍, വിന്‍ഡോസ് മൊബൈല്‍ 6.5 ഓപ്പറേറ്റിങ് സിസ്റ്റം, അഞ്ച് മെഗാപിക്‌സല്‍ കാമറ എന്നിങ്ങനെ ഓരോ കാര്യങ്ങളിലും മിനി ഒരു ചുവടു മുന്നില്‍ തന്നെ. ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാവുന്ന 'മള്‍ട്ടിടാസ്‌കിങില്‍' അഗ്രഗണ്യനാണിവന്‍. വേഗത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ 512 എം.ബി. റോമും 384 എം.ബി. റാമുമായാണ് എച്ച്.ടി.സി. മിനിയുടെ വരവ്.



എളുപ്പത്തിലുള്ള ഇന്റര്‍നെറ്റ് പ്രവേശത്തിനായി ഒപേറ ഇന്റര്‍നെറ്റ് ബ്രൗസറും ഫോണിലുണ്ട്. അതിനൊപ്പം ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് ഈസി ആക്‌സസ് ഓപ്ഷനും കൂടിയാകുമ്പോള്‍ ഇന്റര്‍നെറ്റ് ആരാധകര്‍ക്ക് സംതൃപ്തിയാകുമെന്നുറപ്പ്. ഏതാണ്ടെല്ലാ ഓഡിയോ, വീഡിയോ ഫോര്‍മാറ്റുകളും പ്രവര്‍ത്തിപ്പിക്കാവുന്ന മീഡിയ പ്ലെയര്‍, 3.5 എം.എം. സ്റ്റീരിയോ ജാക്ക്, എഫ്.എം. റേഡിയോ എന്നിവ സംഗീതപ്രേമികള്‍ക്കും സന്തോഷം പകരും.



ത്രിജി, ജി.പി.ആര്‍.എസ്., വൈഫൈ, എഡ്ജ് എന്നീ സൗകര്യങ്ങളെല്ലാം ഫോണിലുണ്ട്. വെബ്‌പേജുകളും പി.ഡി.എഫ്. ഫയലുകളും ഇമെയിലുകളും എളുപ്പത്തില്‍ തുറന്നു വായിക്കാന്‍ സഹായിക്കുന്ന ആധുനിക സങ്കേതങ്ങള്‍ എച്ച്്.ഡി. മിനിയുടെ മാത്രം പ്രത്യേകതയാണെന്ന് കമ്പനി അവകാശപ്പെടുന്നുമുണ്ട്. സൗകര്യങ്ങളുടെ കാര്യം പോലെ തന്നെയാണ് ഈ പുതുമോഡലിന്റെ വിലയും. രണ്ടും കൂടുതല്‍. 23,490 രൂപയ്ക്കാണ് എച്ച്.ഡി.സി. ഈ മോഡല്‍ ഇന്ത്യയില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നത്.

No comments:

Post a Comment