വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് 2014 ജനുവരി മുതല്‍ ക്രോം വെബ്ബ് സ്റ്റോര്‍ വഴി മാത്രമേ ക്രോം എക്സ്റ്റെന്‍ഷന്‍സ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയൂ. ക്രോമിന്റെ വിന്‍ഡോസ് ഒഎസ്സിന് വേണ്ടിയുള്ള ബീറ്റ, സ്റ്റേബിള്‍ എന്നീ രണ്ട് പതിപ്പുകള്‍ക്കും ഇത് ബാധകമാണ്. ഉപഭോക്താവ് അറിയാതെയോ, അനുവാദത്തോട് കൂടിയോ ഇനി തേര്‍ഡ് പാര്‍ട്ടി എക്സ്റ്റെന്‍ഷന്‍സ് ഇനി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല. ക്രോമിന്റെ ലിനക്സ്, മാക് പതിപ്പുകള്‍ക്ക് ഇത് ബാധകമല്ല.

വിന്‍ഡോസില്‍ ക്രോം വെബ്ബ് ബ്രൌസര്‍ വഴി വര്‍ദ്ധിച്ചു വരുന്ന മാല്‍വെയര്‍ ആക്രമണം കുറക്കാന്‍ വേണ്ടിയാണിത്. ഇതിന് മുന്‍പ് പ്രത്യേക മുന്നറിയിപ്പ്കള്‍ കൂട്ടിച്ചേര്‍ത്തും, സൈലന്റ് ഇന്‍സ്റ്റലേഷന്‍ നിര്‍ത്തലാക്കിയും മാല്‍വെയര്‍ ആക്രമണം കുറക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഇതില്‍ കൂടുതല്‍ സുരക്ഷ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക് ഉറപ്പുവരുത്താന്‍ ആണ് ഗൂഗിളിന്റെ ഈ പുതിയ നീക്കം.
ബ്രൌസര്‍ വഴിയുള്ള മാല്‍വെയര്‍ ആക്രമണത്തിന്റെ പരാതി ഏറ്റവും കൂടുതല്‍ വരുന്നത് വിന്‍ഡോസ് ഉപഭോക്താക്കളില്‍ നിന്നാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു നിയന്ത്രണം ക്രോമിന്റെ വിന്‍ഡോസ് പതിപ്പിന് മാത്രം ഏര്‍പ്പെടുത്തിയത്. പക്ഷേ എക്സ്റ്റെന്‍ഷന്‍ ഡെവലപ്പര്‍മാര്‍ക്ക് എക്സ്റ്റെന്‍ഷന്‍ ടെസ്റ്റ് ചെയ്ത് നോക്കാന്‍ ലോക്കല്‍ ആയി എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും.
ക്രോം എക്സ്റ്റെന്‍ഷന്‍ ക്രോം വെബ്ബ് സ്റ്റോറില്‍ പബ്ലിഷ് ചെയ്യാന്‍ ആദ്യം ഒരു ക്രോം വെബ്ബ് സ്റ്റോര്‍ അക്കൗണ്ട് വേണം. ഈ അക്കൗണ്ട് ലഭിക്കാന്‍ 5 ഡോളര്‍ ഫീസ് ഉണ്ട്. ഈ ഫീസ് ലഭിക്കാന്‍ വേണ്ടി പല എക്സ്റ്റെന്‍ഷന്‍ ഡെവലപ്പര്‍മാരും അവരുടെ വെബ്സൈറ്റുകളില്‍ ആണ് എക്സ്റ്റെന്‍ഷന്‍ ഹോസ്റ്റ് ചെയ്യുക. ഇങ്ങനെയുള്ള നല്ല എക്സ്റ്റെന്‍ഷന്‍സ് നിര്‍മ്മിക്കുന്ന ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിളിന്റെ ഈ പുതിയ നീകം ഒരടിയാണ്.
No comments:
Post a Comment