My Blog List

Friday, November 8, 2013

സ്മാര്‍ട്ട് ഫോണ്‍ ബാറ്ററിശേഷി വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍


സ്മാര്‍ട്ട് ഫോണ്‍ ബാറ്ററിശേഷി വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ പ്രധാന പ്രശ്നം എന്താണെന്ന് ചോദിച്ചാല്‍ ഉടന്‍ മറുപടി ലഭിക്കും, ബാറ്ററി ചാര്‍ജ് തന്നെ ഇത്രയും സൌകര്യമുണ്ടായിട്ടും ബാറ്ററി ഇല്ലെങ്കില്‍ തീര്‍ന്നില്ലെ. എന്തായാലും സ്മാര്‍ട്ട് ഫോണ്‍ ബാറ്ററിയുടെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ചില വഴികള്‍ തഴെ പറയുന്നു.

ബ്രൈറ്റ്നസ് കുറയ്ക്കുക

ഡിസ്പ്ലേയാണ് ഫോണിന്‍റെ ബാറ്ററിയുടെ പകുതിയോളം ചിലവഴിക്കുന്നത്. അതിനാല്‍ തന്നെ ബ്രൈറ്റ്നസ് ലെവല്‍ 40-30 ശതമാനത്തില്‍ വയ്ക്കുക. ഇത് 30 ശതമാനത്തോളം ചാര്‍ജ് ലാഭിക്കുവാന്‍ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

കണക്ടീവിറ്റി

ഫോണ്‍, ടാബ് എന്നിവയുമായി കണക്ട് ചെയ്തിട്ടുള്ള ബ്ലുടൂത്ത്, നെറ്റ്, ജിപിഎസ്, എന്‍എഫ്സി എന്നിവ ആവശ്യമില്ലാത്തപ്പോള്‍ കണക്ട് ചെയ്യാതിരിക്കുക. ഇത് പത്ത് ശതമാനത്തോളം ചാര്‍ജ് ലാഭിക്കുവാന്‍ കഴിയും.
ഉപയോഗിക്കാത്ത അപ്ലികേഷനുകള്‍

സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ ആകര്‍ഷണം അപ്ലികേഷനുകളാണ് , എന്നാല്‍ വെറുതെ എത്രയോ അപ്ലികേഷനുകള്‍ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തുവച്ചിട്ടുണ്ടാകും. ശരിക്കും വെറുതെയിരിക്കുന്ന ഈ അപ്ലികേഷനുകള്‍ ബാറ്ററി തിന്നുകയാണ്. അതിനാല്‍ അനാവശ്യ അപ്ലികേഷനുകള്‍ ഒഴിവാക്കുക എന്നതാണ് ബാറ്ററിക്ക് നല്ലത്.

വൈബ്രേഷന്‍ ഓഫ്

വൈബ്രേഷന്‍ ഫീഡ്ബാക്കുകള്‍ ഓണാക്കിയിട്ടാല്‍ എല്ലാം അറിയാം. എന്നാല്‍ അതിന് ചിവലാകുന്ന ബാറ്ററി വളരെ അധികമാണ്. അതിനാല്‍ തന്നെ അനാവശ്യ വൈബ്രേഷനുകള്‍ ഒഴിവാക്കുന്നതാണ് ബാറ്ററിക്ക് നല്ലത്. പ്രത്യേകിച്ച് ചാറ്റ് അപ്ലികേഷനുകളുടെയും മറ്റും വൈബ്രേഷന്‍.

ബാറ്ററി ഡോക്ടര്‍

ആന്‍ഡ്രോയിഡിലും, ഐഫോണിലും ലഭ്യമാകുന്ന ഒരു സൌജന്യ അപ്ലികേഷനാണ് ഇത്. ബാറ്ററിയുടെ ശേഷി, എങ്ങനെ ചാര്‍ജ് പോകുന്നു, തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുവാന്‍ സാധിക്കുന്നതരത്തിലാണ് ഈ അപ്ലികേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

കാരറ്റ്

കാരറ്റ് എന്നത് മറ്റോരു അപ്ലികേഷനാണ്. ആന്‍ഡ്രോയിഡിലും, ഐഫോണിലും ലഭ്യമാകുന്ന ഈ അപ്ലികേഷന്‍, ഒരോ അപ്ലികേഷനും എത്ര ശതമാനം ചാര്‍ജ് ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാന്‍ ഈ അപ്ലികേഷന് കഴിയും.

No comments:

Post a Comment