“ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം .”
ദൈവം മരിച്ചവരുടെ ദൈവമല്ല. ജീവിക്കുന്നവരുടെ ദൈവമാണു. ( പുറ.3:6 )
മരിച്ചവരുടെ പ്രാര്ത്ഥന ദൈവസ്ന്നിധിയില് എത്തുകയില്ല.
ആരാണു മരിച്ചവര് ? ആരാണു ജീവിച്ചിരിക്കുന്നവര് ?
പൂരവപിതാക്കാന്മാര് മരിച്ചവരല്ല. അവരുടെ ദൈവമാണെന്നു ദൈവം തന്നെപറയുന്നു !
പുതിയനിയമത്തില് യേശു പറയുന്നു മരുഭൂമിയില് വച്ചു മന്നാ ഭക്ഷിച്ചവര് മരിച്ചു എന്നാല് “ മനുഷ്യന് ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്ഗ്ഗത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു. ഇതു ഭക്ഷിക്കുന്നവന് മരിക്കുകയില്ല. സ്വര്ഗ്ഗത്തില് നിന്നുമിറങ്ങിയ ജീവനുള്ള അപ്പം ഞാനാണു ആരെങ്ങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീ വിക്കും .ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണു. (യോഹ. 6:50-51 )
ആരാണു മരിച്ചവര് ?
രണ്ടാമത്തെ മരണത്തിനു വിധിക്കാപ്പെട്ടവരാണു യഥാര്ത്ഥത്തില് മരിച്ച്വര്
അവരുടെ പ്രാര്ത്ഥന ദൈവസന്നിധിയില് പ്രവേശീക്കുകയില്ല.അവര്‍ ആരാണു?
“ എന്നാല്‍ ഭീരുക്കള്, അവിശ്വാസികള്, ദുര്മാര്ഗികള്, കൊലപാതകികള്, വ്യ്ഭിചാരികള്, മന്ത്രവാദികള്, വിഗ്രഹാരാധകര് , കാപട്യക്കാര് എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും . ഇതാണു രണ്ടാമത്തെ മരണം. (വെളി.21:8 )
ഇങ്ങനെ രണ്ടാമത്തെ മരണത്തിനു വിധിക്കപ്പ്പ്പെട്ടവരുടെ പ്രാര്ത്ഥന ദൈവം കേള്ക്കില്ല. അഥവാ അവരുടെ പ്രാര്ത്ഥന ദൈവസന്നിധിയില്‍ എത്തുകയില്ല.
No comments:
Post a Comment